1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. China deploys Artillery guns in tibet

ടിബറ്റിൽ ഇന്ത്യയെ ലക്ഷ്യമാക്കി ചൈന കൂടുതൽ ആയുധങ്ങൾ വിന്യസിക്കുന്നതായി റിപ്പോർട്ട്

ചൈന
ഇന്ത്യ ചൈന അതിർത്തിയിൽ സംഘർഷം നിലനിൽക്കെ ഇന്ത്യയുമായുള്ള നിയന്ത്രണരേഖയോട് ചേർന്നുള്ള ടിബറ്റൻ പ്രദേശത്ത് ചൈന കൂടുതൽ ആയുധങ്ങൾ വിന്യസിക്കുന്നതായി റിപ്പോർട്ട്.സമുദ്രനിരപ്പില്‍നിന്ന് 4,600 മീറ്റര്‍ ഉയരത്തില്‍  ഹൈ ആൾട്ടിട്യൂഡ് ആർട്ടിലറി ഗണ്ണുകൾ ചൈന വിന്യസിച്ചിട്ടുണ്ട്. കൂടാതെ ചൈനയുടെ 77-ാം കോബാറ്റ് കമാന്‍ഡിന്റെ കീഴില്‍ 150 ലൈറ്റ് കമ്പൈന്‍ഡ് ആര്‍മ്‌സ് ബ്രിഗേഡുകളെയും ചൈനീസ് സൈന്യം വിന്യസിച്ചിട്ടുണ്ട്.
 
ഇതിന് പുറമെ ഇന്ത്യ-നേപ്പാൾ ചൈന അതിർത്തി പ്രദേശത്തിനോട് ചേർന്ന് പോകുന്ന ലിപുലേഖിന് സമീപവും ചൈന കൂടുതൽ സേനാവിന്യാസം നടത്തുന്നുണ്ട്.അതേ സമയം നിരവധി ചർച്ചകൾ നടത്തിയിട്ടും ലഡാക്കിൽ നിന്നുൾള സൈനികപിന്മാറ്റം ഇനിയും പൂർത്തിയായിട്ടില്ല. അതിനിടെയാണ് പുതിയ വിവരങ്ങൾ പുറത്തുവരുന്നത്.
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 1725പേര്‍ക്ക്; രോഗം മൂലം 13 മരണം സ്ഥിരീകരിച്ചു