വെബ്ദുനിയ ലേഖകൻ|
Last Updated:
വ്യാഴം, 13 ഓഗസ്റ്റ് 2020 (08:44 IST)
അതിർത്തിയിൽ തുടരുന്ന സംഘർഷാവസ്ഥ ഇന്ത്യ വഷളാക്കില്ലെന്ന് പ്രതീക്ഷിയ്ക്കുന്നുവെന്ന് ചൈന. പാംഗോങ്ങിൽനിന്നും ഡെപ്സാങ്ങിൽനിന്നും പിൻമാറാൻ ചൈന ഇതുവരെ തയ്യാറായിട്ടില്ല. ഇതിനിടെയാണ് ഇന്ത്യയിലെ ചൈനീസ് എംബസി വക്താവിന്റെ ട്വീറ്റ്. സംഘർഷങ്ങൾ ഉടൻ പരിഹരിയ്ക്കപ്പെടില്ല എന്ന വാർത്തകൾക്ക് മറുപടിയായാണ് ചൈനീസ് നയതന്ത്ര ഉദ്യോഗസ്ഥന്റെ പ്രതികരണം.
അതിർത്തിയിൽ സ്ഥിതി സങ്കീർണമാക്കുന്ന ഏതൊരു നടപടിയിൽനിന്നും ഇന്ത്യ വിട്ടുനിൽക്കും എന്നാണ് കരുതുന്നത്. അതിർത്തിയിൽ സമാധാനം പുനസ്ഥപിയ്ക്കുന്നതിനും ആരോഗ്യകരമായ നയതന്ത്ര ബന്ധത്തിനും ഇന്ത്യ അനുകൂല നടപടി സ്വീകരിയ്ക്കും എന്നും ചൈന പ്രതീക്ഷിയ്ക്കുന്നു എനും ചൈനീസ് നയതന്ത്ര ഉദ്യോഗസ്ഥൻ ട്വീറ്റ് ചെയ്തു.
ഡെപ്സാങ്ങിൽനിന്നും പാംഗോങ്ങിൽനിന്നും ചൈനീസ് സൈന്യം പിൻവാങ്ങാൻ കൂട്ടാക്കാത്ത സാഹചര്യത്തിൽ സംഘർഷം നീണ്ടു നിൽക്കുമെന്നാണ് ഇന്ത്യൻ സൈന്യത്തിന്റെ നിലപാട്. ഇതുമായി ബന്ധപ്പെട്ട്
വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് ചൈനീസ് എംബസി വക്താവിന്റെ ട്വീറ്റ്. സൈനിക തലങ്ങളിലുള്ള ചർച്ചകൾ ഇപ്പോഴും പുരോഗമിയ്ക്കുകയാണ്.