വെബ്ദുനിയ ലേഖകൻ|
Last Modified തിങ്കള്‍, 10 ഓഗസ്റ്റ് 2020 (07:57 IST)
അക്സായി ചിന്നിൽ വൻ ചൈനീസ് സൈന്യം തമ്പടിച്ചിട്ടുണ്ട് എന്ന് കണ്ടെത്തലിനെ തുടർന്ന് ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിന് സമീപത്തെ ദൗലത് ബേഗ് ഓൾഡി വ്യോമ താവളത്തിൽനിന്നും രാത്രിയിൽ ചിനുക് ഹെലികോപ്റ്ററിൽ നിരീക്ഷണ പറത്തൽ നടത്തി ഇന്ത്യൻ വ്യോമ സേന.
ഇന്ത്യ-ചൈന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നേരത്തെ തന്നെ അപ്പാച്ചെ, ചിനുക് ഹെലികോപ്റ്ററുകൾ അതിർത്തിയിൽ എത്തിച്ചിരുന്നു.
ഉയരം കൂടിയ പ്രദേശങ്ങളിലേയ്ക്ക് സൈന്യത്തെയും ആയുധങ്ങളെയും എത്തിയ്ക്കാൻ സാധിയ്ക്കുന്ന ഹെലികോപ്‌ടറാണ് അമേരിക്കൻ നിർമ്മിത ചിനുക് ഹെലികോപ്റ്റർ. ഡിബിഒയിൽ വിമാനം ഇറക്കാൻ സാധിയ്ക്കാത്ത സ്ഥിതി ഉണ്ടായാൽ. 16,000 അടി ഉയരത്തിലുള്ള വ്യോമ താവളത്തിലേയ്ക്ക് ചിനുക് രാത്രി കാലങ്ങളിൽ എത്തിച്ച് ഉപയോഗിയ്ക്കാനാകമോ എന്ന കാര്യം വ്യോമ സേന പരിശോധിയ്ക്കുന്നുണ്ട്.