ചൈനയുടെ ദ്വീപ് നിര്‍മ്മാണം തടയാന്‍ ദക്ഷിണ ചൈനാ കടലിലേക്ക് അമേരിക്കന്‍ പടനീക്കം

വാഷിങ്ടണ്‍| VISHNU N L| Last Modified വ്യാഴം, 14 മെയ് 2015 (15:52 IST)
ദക്ഷിണ ചൈനാ കടലില്‍ കൃത്രിമ ദീപ് നിര്‍മ്മിച്ച് യുദ്ധ വിമാനങ്ങള്‍ക്കിടങ്ങാന്‍ സാധിക്കുന്ന റണ്‍‌വേയും കപ്പലുകള്‍ക്കായി തുറമുഖവും നിര്‍മ്മിക്കുന്ന ചൈനയുടെ നടപടിക്കെതിരെ അമേരിക്ക. രംഗത്ത്. മേഖലയിലേക്ക് പടക്കപ്പലയയ്ക്കാന്‍ അമേരിക്കന്‍ പ്രതിരോധ കേന്ദ്രമായ പെന്റഗണ്‍ തീരുമാനിച്ചതായാണ് വിവരം. പുതുതായി നിര്‍മിച്ച കൃത്രിമ ദ്വീപിന് 12 നോട്ടിക്കല്‍ മൈല്‍ മാറി വിമാനങ്ങളും കപ്പലുകളും വിന്യസിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടര്‍ വ്യക്തമാക്കി.

വാണിജ്യ കപ്പലുകള്‍ ഏറെ സഞ്ചരിക്കുന്ന മേഖലയാണ് ദക്ഷിന ചൈനാ കടല്‍. ഇവിടം ഇപ്പോള്‍ ചൈനയുടെ മേധാവിത്വമാണുള്ളത്. ചൈനയുടെ ഈ നടപടി മേഖലയിലെ മറ്റുപല രാജ്യങ്ങളെയും അസ്വസ്ഥരാക്കിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് അമേരിക്കം പടനീക്കം. ദക്ഷിണ ചൈനാ കടലിലെ ചൈനീസ് മേധാവിത്വം അവസാനിപ്പിക്കാന്‍ ഏറെയായി ശ്രമം തുടരുന്നുണ്ടെങ്കിലും ഇനിയും വിജയം കണ്ടിട്ടില്ല. ഒടുവിലെ നീക്കങ്ങള്‍ക്കും സമാന ഗതിയാകുമോ എന്നത് അമേരിക്കയെ അലട്ടുന്നുണ്ട്.

ലോക വ്യാപാരത്തിന് ഏറെ നിര്‍ണായകമാണ് മേഖലയെന്നതിനാല്‍ ഒരു ശക്തിക്ക്
ദക്ഷിണ ചൈനാ കടല്‍ കുത്തകയാക്കാന്‍ അനുവദിക്കാനാവില്ല എന്നാണ് അമേരിക്ക നിലപാട്. അതേസമയം, അമേരിക്കന്‍ പ്രഖ്യാപനത്തെക്കുറിച്ച് ഔദ്യോഗിക വിശദീകരണം നല്‍കണമെന്ന് ചൈന ആവശ്യപ്പെട്ടു. നാവിക സ്വാതന്ത്ര്യമെന്നത് ഒരു രാജ്യത്തിന്റെ വ്യോമ, ജല അതിര്‍ത്തിയില്‍ തടസ്സങ്ങളില്ലാതെ സഞ്ചരിക്കാനുള്ള അവകാശമായി തെറ്റിദ്ധരിക്കാനാവില്ളെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവാ ചുന്‍യിങ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :