ഒസാമ ബിന്‍‌ലാദനെ വധിച്ചതില്‍ പാകിസ്ഥാന് പങ്കില്ല: അമേരിക്ക

വാഷിങ്ടൺ| VISHNU N L| Last Modified ബുധന്‍, 13 മെയ് 2015 (17:42 IST)
അൽ ഖായിദ മുൻ തലവൻ ഉസാമ ബിൻ ലാദനെ വധിച്ച ഓപ്പറേഷനില്‍ പാകിസ്ഥാന് പങ്കില്ലെന്ന് അമേരിക്ക. അൽ ഖായിദ മുൻ തലവൻ ഉസാമ ബിൻ ലാദന്റെ ഒളിത്താവളം യുഎസ് ചാരസംഘടനയായ സിഐഎയ്ക്കു പറഞ്ഞുകൊടുത്തതു പാക്ക് മുൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ ആയിരുന്നുവെന്ന പത്രപ്രവർത്തകൻ സെയ്മോർ എം. ഹെർഷിന്റെ വെളിപ്പെടുത്തലിനു പിന്നാലെയാണ് യുഎസിന്റെ പ്രതികരണം.

ഉസാമയെ വധിച്ച സൈനിക നീക്കത്തിൽ പാക്കിസ്ഥാന് പങ്കില്ല. ഒരു വിദേശരാജ്യത്തെ സർക്കാരിനെ ഇത്തരത്തിലൊരു പദ്ധതിയെക്കുറിച്ച് പറഞ്ഞു മനസിലാക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനാൽ പദ്ധതിയെക്കുറിച്ച് പാക്കിസ്ഥാനെ യാതൊന്നും അറിയിച്ചിരുന്നില്ല അമേരിക്കന്‍ ഡപ്യൂട്ടി സുരക്ഷാ ഉപദേഷ്ടാവ് ബെൻ റോഡ്സ്
പറയുന്നു. ഒസാമയുടെ ഒളിത്താവളത്തെക്കുറിച്ച് പാക്കിസ്ഥാൻ രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്ഐക്ക് ചിലപ്പോൾ അറിവുണ്ടായിരുന്നിരിക്കാം, ഐഎസ്ഐയുടെ പങ്കിനെക്കുറിച്ച് നിരവധി അനുമാനങ്ങളുണ്ട്. എന്നാൽ അതിന്റെ സത്യാവസ്ഥ ഞങ്ങൾക്ക് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേത്തു.

അബട്ടാബാദിൽ പാക്ക് ചാരസംഘടന (ഐഎസ്ഐ) യുടെ തടവുകാരനായി കഴിയുകയായിരുന്നു ഉസാമ. ഈ കെട്ടിടം സിഐഎ പൂർണമായും ഉപഗ്രഹ നിരീക്ഷണത്തിലാക്കി. തുടർന്നു യുഎസ് ഭരണകൂടം ഉസാമയെ വധിക്കാനുള്ള പദ്ധതി തയാറാക്കുകയായിരുന്നു. തുടക്കത്തിൽ ഈ നീക്കത്തെ ഐഎസ്ഐ എതിർത്തെങ്കിലും ഒടുവിൽ വഴങ്ങി. ഉസാമയെ ചൂണ്ടിക്കാട്ടിയത് ഐഎസ്ഐയിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു. ഉസാമയെ കൊന്നതു സംബന്ധിച്ച് ഒബാമ ഭരണകൂടം പുറത്തു പറഞ്ഞതൊക്കെ കെട്ടുകഥയാണെന്നും സത്യം മറ്റൊന്നാണെന്നുമാണ് സെയ്മർ എം. ഹെർഷ് പറഞ്ഞിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :