കോവിഡിന്റെ പേരില്‍ അമേരിക്കന്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കിയ ചൈനയ്ക്ക് അതേനാണയത്തില്‍ മറുപടി നല്‍കി അമേരിക്ക

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 26 ഓഗസ്റ്റ് 2022 (12:44 IST)
കോവിഡിന്റെ പേരില്‍ അമേരിക്കന്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കിയ ചൈനയ്ക്ക് അതേനാണയത്തില്‍ മറുപടി നല്‍കി അമേരിക്ക. നാല് ചൈനീസ് വിമാന കമ്പനികളുടെ 26 സര്‍വീസുകള്‍ ആണ് അമേരിക്ക റദ്ദാക്കിയത്. ചൈന സൗത്ത് എയര്‍ലൈന്‍, ചൈന ഈസ്റ്റ് എയര്‍ലൈന്‍സ് എന്നീ കമ്പനികളുടെ സര്‍വീസ് ആണ് റദ്ദാക്കിയത്. സെപ്റ്റംബര്‍ 5 മുതല്‍ 28 വരെയുള്ള സര്‍വീസുകള്‍ ആണ് റദ്ദാക്കിയത്.

ചൈനയിലേക്കുള്ള വിമാനയാത്രക്കാരില്‍ നാല് ശതമാനം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചാല്‍ ഒരു സര്‍വീസും എട്ടു ശതമാനം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ രണ്ടു വിമാനവും റദ്ദ് ചെയ്യുമെന്ന് ചൈന നേരത്തെ അറിയിച്ചിരുന്നു. ആഴ്ചയില്‍ 20 ഓളം സര്‍വീസുകളാണ് ഇരു രാജ്യങ്ങള്‍ക്കിടയില്‍ വിമാന കമ്പനികള്‍ നടത്തുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :