സ്വിമ്മിംഗ് പൂളില്‍ കെമിക്കല്‍ ലീക്ക്; നീന്തല്‍ പഠിക്കാനെത്തിയ 50 കുട്ടികള്‍ തളര്‍ന്നുവീണു

Chemical leak, Leisure Centre, Swimming Pool, വാതകച്ചോര്‍ച്ച, ലെഷര്‍ സെന്‍റര്‍, നീന്തല്‍, സ്വിമ്മിംഗ് പൂള്‍
ഡോണഗല്‍| Last Modified ശനി, 20 ഏപ്രില്‍ 2019 (19:06 IST)
സ്വിമ്മിംഗ് പൂളില്‍ നീന്തിയ 50 കുട്ടികള്‍ തളര്‍ന്നുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍‍. സ്വിമ്മിംഗ് പൂളില്‍ എന്തോ കെമിക്കല്‍ ലീക്ക് ഉണ്ടായതിനെ തുടര്‍ന്ന് കുട്ടികള്‍ക്ക് തളര്‍ച്ച അനുഭവപ്പെടുകയായിരുന്നുവത്രേ.

ഡോണഗലിലെ ലെറ്റര്‍കെന്നിയിലുള്ള ഓറ ലെഷര്‍ സെന്‍ററിലെ സ്വിമ്മിംഗ് പൂളിലാണ് സംഭവം. വെള്ളത്തിലിറങ്ങിയ ഒട്ടേറെ കുട്ടികള്‍ക്ക് കെമിക്കല്‍ അലര്‍ജി മൂലം ബുദ്ധിമുട്ടുണ്ടായി. ഉടന്‍ തന്നെ സെന്‍ററിലേക്ക് ആംബുലന്‍സുകള്‍ എത്തിച്ച് കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കുട്ടികളുടെ ആരോഗ്യനില മെച്ചപ്പെട്ടെന്നും എന്നാല്‍ ഈ സംഭവം ഏറെ ഗൌരവമുള്ളതാണെന്നുമാണ് അധികൃതരുടെ വിശദീകരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :