Last Modified വെള്ളി, 19 ഏപ്രില്‍ 2019 (19:07 IST)
യത്രകൾ സുരക്ഷിതമാക്കുന്നതിന് അമ്പലങ്ങാളിൽ പോയി വഴിപാട് നടത്തുന്നതും കാണിക്കയിടുന്നതും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ മംഗോളിയയിൽ ആകാശയാത്ര സുരക്ഷിതമാക്കാൻ 66കാരി കാണിക്കയിട്ടത് വിമാനത്തിന്റെ എഞ്ചിനകത്തേക്കാണ്. കേൾക്കുമ്പോൾ നമുക്ക് ചിരി വന്നേക്കാം. എന്നാൽ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ ഇത് കണ്ടില്ലായിരുന്നു എങ്കിൽ വിമാന യാത്രതന്നെ അപകടത്തിലാകുമായിരുന്നു.
വിമാനയാത്ര സുരക്ഷിതമാകുന്നതിന് ടിയാൻജിൻ എയൽലൈൻസിന്റെ വിമാനത്തിന്റെ എഞ്ചിനിലേക്ക് 66കാരിയായ യാത്രക്കാരി അറ് നാണയത്തുട്ടുകൾ എറിയുകയായിരുന്നു. വിമാനത്താവളത്തിലെ അധികൃതർ ഇത് കണ്ടതോടെ യാത്ര തടഞ്ഞു. നാണയ തുട്ടുകൾ എഞ്ചിന് സമീപത്ത് നിന്നും ലഭിച്ചെങ്കിലും. 2 മണിക്കൂറോളം വൈകി മറ്റൊരു വിമാനത്തിലാണ് പിന്നീട് യാത്ര നടത്തിയത്.
എഞ്ചിനുള്ളിലേക്ക് നാണയ തുട്ടുകൾ കടന്നിട്ടുണ്ടെങ്കിൽ 100ഓളം യാത്രക്കാരുടെ ജീവൻ അപകടത്തിലാകും എന്നതിനെ തുടർന്നാണ് മറ്റൊരു വിമാനത്തിലേക്ക് യാത്ര മാറ്റാൻ കാരണം. സംഭവത്തിൽ യങ് എന്ന പേരുള്ള വൃദ്ധയെ പൊലീസ് അറസ്റ്റ് ചെയ്ത് പത്തുദിവസത്തെ കസ്റ്റഡിയിയിൽ വാങ്ങിയിരിക്കുകയാണ്.