പാരിസ്|
sajith|
Last Modified വ്യാഴം, 14 ജനുവരി 2016 (14:06 IST)
സിറിയന്‍ രാഷ്‌ട്രീയ പ്രതിസന്ധിയുടെ പ്രതീകമായ ഐലന്‍ കുര്‍ദി എന്ന ബാലനെയും കുടിയേറ്റക്കാരെയും പരിഹസിച്ച്
ടാബ്ലോയ്ഡ് മാസിക ചാര്‍ലി ഹെബ്‌ദോ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ വിവാദത്തില്‍. സോഷ്യല്‍മീഡിയയും അന്താരാഷ്‌ട്ര മാധ്യമങ്ങളും ഇതിനെതിരെ വന്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ജര്‍മ്മനിയിലെ കൊളോണിലുണ്ടായ ലൈംഗികാതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ഫ്രഞ്ച് ടാബ്ലോയ്ഡ് ചാര്‍ലി ഹെബ്‌ദോയുടെ ഈ പുതിയ കാര്‍ട്ടൂണ്‍.
യൂറോപ്പിലെ സിറിയന്‍ കുടിയേറ്റക്കാരെ ലക്ഷ്യം വെച്ചാണ് ഈ കാര്‍ട്ടൂണ്‍ വരച്ചിരിക്കുന്നത്. പലായനത്തിനിടെ ബോട്ടപകടത്തില്‍
ഐലന്‍ കുര്‍ദി എന്ന ബാലന്‍ മരിച്ചു കിടക്കുന്ന ചിത്രം ഏവരുടേയും കരളലിയിപ്പിക്കുന്നതായിരുന്നു. ഐലന്‍ കുര്‍ദി ജീവിച്ചിരുന്നെങ്കില്‍ ലൈംഗികാതിക്രമം നടത്തുന്ന മറ്റൊരു കുടിയേറ്റക്കാരനാകുമെന്നും വിവാദ കാര്‍ട്ടൂണ്‍ പരിഹസിക്കുന്നു. കുടിയേറ്റക്കാരെല്ലാം ലൈംഗിക ആക്രമണം നടത്തുന്നവരാണെന്നാണ് എന്നും കാര്‍ട്ടൂണ്‍ പറയുന്നു.
ഇത്തരം കാര്‍ട്ടൂണുകള്‍ വംശീയ വിദ്വേഷം ജനിപ്പിക്കുമെന്ന വിമര്‍ശനമാണ് ഉയര്‍ന്നു വന്നിട്ടുള്ളത്. മുമ്പ് പ്രവാചകന്‍ മുഹമ്മദ് നബിയെ പരിഹസിച്ച് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നും ചാര്‍ലി ഹെബ്‌ദോ വിവാദത്തില്‍പ്പെട്ടിരുന്നു. ഇതിനെതിരെ നടന്ന ഭീകരാക്രമണത്തിന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന സമയത്താണ് മാഗസിന്‍ അടുത്ത വിവാദ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.