റഷ്യ ആണവായുധം നിര്‍മിക്കുന്നത് തുടരും; പക്ഷേ ഉപയോഗിക്കില്ല, സൈന്യത്തിന് ഇത് ആവശ്യമാണ്- പുടിന്‍

സൈന്യത്തിന് ആവശ്യമുള്ളതിനാല്‍ റഷ്യ ആണവായുധം നിർമ്മിക്കുന്നത് തുടരുമെന്ന് പ്രസിഡന്റ് വ്ലാഡിമർ പുടിൻ. ആണവായുധം നിർമ്മിക്കുകയല്ലാതെ ഒരിക്കലും ഉപയോഗിക്കില്ല. ആണവ വ്യാപാരം ഞങ്ങളുടെ സുരക്ഷാ പദ്ധതിയിൽ ഉൾപ്പെട്ടതാണെന്നും പുടിൻ
മോസ്കോ| jibin| Last Modified തിങ്കള്‍, 21 ഡിസം‌ബര്‍ 2015 (14:11 IST)
സൈന്യത്തിന് ആവശ്യമുള്ളതിനാല്‍ ആണവായുധം നിർമ്മിക്കുന്നത് തുടരുമെന്ന് പ്രസിഡന്റ് വ്ലാഡിമർ പുടിൻ. ആണവായുധം നിർമ്മിക്കുകയല്ലാതെ ഒരിക്കലും ഉപയോഗിക്കില്ല. ആണവ വ്യാപാരം ഞങ്ങളുടെ സുരക്ഷാ പദ്ധതിയിൽ ഉൾപ്പെട്ടതാണെന്നും പുടിൻ പറഞ്ഞു.

റഷ്യൻ ടെലിവിഷൻ ചാനലിന് നൽകിയ ഡോക്യുമെന്ററിയിലാണ് പുടിൻ ഇക്കാര്യം അറിയിച്ചത്. പ്രധാനമായും മൂന്നു തരം ആണവ ആയുധങ്ങളാണ് റഷ്യ നിർമിക്കുന്നത്. ബോബറുകൾ, ബലാസ്റ്റിക് മിസൈലുകൾ, അന്തർവാഹിനി തുടങ്ങിയവയാണ് ഇവ.

അതേസമയം, സിറിയന്‍ നഗരമായ ഇഡ്ലിബില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ 73 പേര്‍ മരിച്ചു. 170 ലേറെപ്പേര്‍ക്ക് പരുക്കേറ്റു. വടക്ക് പടിഞ്ഞാറൻ സിറിയയിലെ ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ (ഐഎസ്) അധീനതയിലുള്ള ഇദ് ലിബ് നഗരത്തിലെ തിരക്കേറിയ മാർക്കറ്റില്‍ ഐസ് ഭീകരരെ ലക്ഷ്യം വെച്ചാണ് റഷ്യ ആക്രമണം നടത്തിയത്. റഷ്യൻ യുദ്ധ വിമാനങ്ങൾ ആറു തവണ ബോംബുകൾ വർഷിക്കുകയായിരുന്നു. ആക്രമണത്തിൽ സർക്കാർ കെട്ടിടങ്ങളും വീടുകളും തകർന്നിട്ടുണ്ട്. വ്യോമാക്രമണം നടത്തിയതായി റഷ്യ സ്ഥിരീകരിച്ചിട്ടില്ല. ഐഎസ് ഭീകരര്‍ക്കെതിരെ മാത്രമാണ് വ്യോമാക്രമണം നടത്തുന്നതെന്ന് റഷ്യ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :