ഓസ്ട്രേലിയയില്‍ ചുഴലിക്കാറ്റ്: ആയിരക്കണക്കിന് വീടുകള്‍ നശിച്ചു

 ഓസ്ട്രേലിയ , ചുഴലിക്കാറ്റ് , ക്വീന്‍സ്ലാന്‍ഡ് , റോക്കാംപ്ടന്‍
റോക്കാംപ്ടന്‍ (ഓസ്ട്രേലിയ)| jibin| Last Modified ശനി, 21 ഫെബ്രുവരി 2015 (08:26 IST)
വടക്കുകിഴക്കന്‍ ഓസ്ട്രേലിയയില്‍ മണിക്കൂറില്‍ 285 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ച മാര്‍സിയ ചുഴലിക്കാറ്റില്‍ വ്യാപക നാശം. കാറ്റിനൊപ്പം കനത്ത മഴ കൂടി തുടങ്ങിയതോടെ ആയിരക്കണക്കിന് വീടുകള്‍ നശിക്കുകയും മരങ്ങള്‍ വീണു വാര്‍ത്താവിനിമയബന്ധവും തകരാറിലായി.

ശക്തമായ കാറ്റില്‍ 75,000 വീടുകളില്‍ വൈദ്യുതി ബന്ധം നഷ്‌ടമായി. മരങ്ങള്‍ വീണ് ഗതാഗതവും തടസപ്പെട്ടു. ചുഴലിക്കാറ്റ് ക്വീന്‍സ്ലാന്‍ഡിന്റെ തീരപ്രദേശത്തുകൂടി ബ്രിസ്ബേനിലേക്കാണു നീങ്ങുകയായിരുന്നു. കാറ്റിന്റെ ശക്തി കുറഞ്ഞ നിലയിലാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :