തുര്‍ക്കിയില്‍ സ്ഫോടനം; 28 മരണം, 61പേര്‍ക്ക് പരുക്ക്

 സ്ഫോടനം , കാര്‍ ബോംബ് , മരണം , അങ്കാറയില്‍ സ്‌ഫോടനം
അങ്കാറ| jibin| Last Modified വ്യാഴം, 18 ഫെബ്രുവരി 2016 (08:08 IST)
തുര്‍ക്കിയില്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ 28 പേര്‍ മരിച്ചു. 61 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്, ഇവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്നതിനാല്‍ മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ട്. തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍
പ്രാദേശിക സമയം വൈകീട്ട് 6.15ന് സ്‌ഫോടനമുണ്ടായത്. മരിച്ചവരില്‍ സൈനികരും ഉള്‍പ്പെടും.

അങ്കാറയിലെ പാര്‍ലമെന്റിനും സൈനിക ആസ്ഥാനത്തിനും സമീപത്തായാണ് സ്ഫോടനം നടന്നത്. സൈനിക വാഹനങ്ങള്‍ കടന്നുപോകുമ്പോഴായിരുന്നു സ്ഫോടനം. സ്‌ഫോടക വസ്‌തുക്കള്‍ നിറച്ച വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു.
സൈനികരുടെ വാഹനങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു സംഭവമെന്നാണ് പൊലീസ് വിശദീകരണം. അക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :