നരഭോജിയായ കാമുകന്‍ യുവതിയെ ജീവനൊടെ തിന്നു!!!

നരഭോജി, കാമുകി, പൊലീസ്, കൊലപാതകം
ലണ്ടന്‍| VISHNU.NL| Last Modified വെള്ളി, 7 നവം‌ബര്‍ 2014 (12:20 IST)
നരഭോജികളെക്കുറിച്ച് പൊടിപ്പും തൊങ്ങലും വെച്ച വാര്‍ത്തകളാണ് നമ്മള്‍ കേട്ടുകൊണ്ടിരുന്നത്. എന്നാല്‍ ലണ്ടണില്‍ ഒരു കാമുകന്‍ തന്റെ കാമുകിയെ ജീവനൊടെ തിന്നു എന്നു പറഞ്ഞാലോ? സത്യമാണ്, സൗത്ത്‌ വെയില്‍സില്‍ ആണ് ഈ പൈശാചികമായ സംഭവം അരങ്ങേറിയത്.

ഇവിടെയുള്ള സിറോയി ആംസ്‌ ഹോട്ടലിലെ ഒരു റൂമില്‍ വച്ചാണ് മാത്യു വില്യംസ്‌ എന്ന 34 കാരന്‍ തന്റെ കാമുകിയെ തിന്നത്. ഇയാള്‍ മുറിയില്‍ വച്ച് 22 കാരിയായ കാമുകിയെ തിന്നുന്നത്‌ ഹോട്ടല്‍ ജീവനക്കാരാണ്‌ കണ്ടത്‌. ഇവര്‍ ഉടന്‍ പോലീസില്‍ വിവരമറിയിച്ചു. പൊലീസ് എത്തുമ്പോള്‍ ഇയാള്‍ യുവതിയുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത്‌ തിന്നുതീര്‍ത്തിരുന്നു.

മുഖത്തിന്റെ ഭാഗം തിന്നുകൊണ്ടിരിക്കുന്നതിനിടെയാണ് പൊലീസ് റൂമിനുള്ളില്‍ കടന്നത്. തിന്നുകൊണ്ടിരിക്കുമ്പോഴും യുവതിക്ക് ജീവനുണ്ടായിരുന്നു. ഇതുകണ്ട പൊലീസ് ഇയാളെ ഇലക്‌ട്രിക്‌ തോക്ക്‌ ഉപയോഗിച്ച്‌ ഷോക്കു നല്‍കി വീഴ്ത്തുകയായിരുന്നു. ഇലക്‌ട്രിക്‌ തോക്കുപയോഗിച്ച്‌ കീഴ്‌പ്പെടുത്തിയ ഇയാള്‍ കസ്‌റ്റഡിയില്‍ മരിച്ചു.

പോലീസ്‌ എത്തുന്ന സമയത്ത്‌ യുവതി അബോധാവസ്‌ഥയിലായിരുന്നു. മുഖത്ത്‌ ഏറ്റ ഗുരുതരമായ മുറിവുകള്‍ മൂലം പിന്നീട്‌ അവര്‍ മരിച്ചു. ഹോട്ടലിനടുത്ത്‌ താമസിക്കുന്ന യുവതിയാണ്‌ അതിക്രൂരമായ രീതിയില്‍ കൊല്ലപ്പെട്ടത്‌. ഇവരുടെ പേര്‌ വെളിപ്പെടുത്തിയിട്ടില്ല.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :