വാടാനപ്പിള്ളി|
Last Modified വ്യാഴം, 6 നവംബര്‍ 2014 (10:56 IST)
തളിക്കുളം ത്രിവേണിയില്‍ ഒമ്പതാം ക്ലാസുകാരി പെണ്‍കുട്ടിയുടെ വിവാഹം നടത്തിയ സംഭവത്തില്‍ നാല്‍പ്പതുകാരന്‍ വരനും രണ്ടാനച്ഛനും അറസ്റ്റില്‍.
ശൈശവവിവാഹ നിരോധന നിയമപ്രകാരമാണ് നടപടി.
രണ്ടാനച്ഛന്‍ പാലക്കാട് വടക്കുഞ്ചേരി മുടപ്പല്ലൂര്‍ മണലിപ്പാടം വിളത്ത് പടിക്കല്‍ രാജന്‍ (57), വരന്‍ മലപ്പുറം മനക്കപ്പടി രാജന്‍ എന്ന ലെനിന്‍ ബാബു ( 40) എന്നിവരാണ് അറസ്റ്റിലായത്.
രണ്ടാനച്ഛന്‍ നിര്‍ബന്ധിച്ച് കുട്ടിയെ വിവാഹം കഴിപ്പിക്കുകയായിരുന്നു. ലെനിന്‍ ബാബു മലപ്പുറത്ത് നിന്ന് മറ്റൊരു വിവാഹം കഴിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. വിവാഹത്തിന് കൂട്ടുനിന്നതിന്റെ പേരില്‍ കുട്ടിയുടെ അമ്മ ഓമനക്കെതിരെയും കേസെടുത്തു. കഴിഞ്ഞ ശനിയാഴ്ചയാണ് ത്രിവേണി കിഴക്കുഭാഗത്ത് വാടകഷെഡ്ഡില്‍ താമസിക്കുന്ന ഒമ്പതാംക്ലാസുകാരിയുടെ വിവാഹം നടത്തിയത്. പൊതുപ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്ന് എസ്ഐ സജിന്‍ ശശി പ്രാഥമികാന്വേഷണം നടത്തി ആര്‍ഡിഒയ്ക്ക് റിപ്പോര്‍ട്ട് നല്കിയിരുന്നു. കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണത്തിലാക്കി.