ഹോക്കി ലോകകപ്പില്‍ ഇന്ത്യയ്ക്ക് തോല്‍‌വിയോടെ തുടക്കം

ഹേഗ്| VISHNU.NL| Last Modified ഞായര്‍, 1 ജൂണ്‍ 2014 (14:43 IST)
ലോകകപ്പ് ഹോക്കിയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. ബെല്‍ജിയം 3-2 നാണ് ഇന്ത്യയെ കീഴടക്കിയത്. 2-2 ന് സമനിലയിലായിരുന്ന മത്സരത്തിന്റെ അവസാന നിമിഷമാണ് ബെല്‍ജിയം
വിജയം നേടിയത്. പ്രമുഖ താരങ്ങള്‍ പരുക്കിന്റെ പിടിയിലായിരുന്നിട്ടും പ്രതിരോധത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയില്‍ തന്നെ ആയിരുന്നു.

എന്നാല്‍ ടീം ഘടനയില്‍ ശക്തന്മാരെ ഉല്‍ക്കൊള്ളിച്ച് മാറ്റങ്ങള്‍ വരുത്തിയതിനാല്‍ ഇക്കുറി വിജയം തിരിച്ചുപിടിക്കാമെന്നാണ് സര്‍ദാര്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം പ്രതീക്ഷിച്ചിരുന്നത്. ഇന്ത്യ ഉള്‍പ്പെടുന്ന ഗ്രൂപ് എ യില്‍ ഇനി മത്സരങ്ങള്‍ കടുത്തതാകും.

ആസ്ട്രേലിയ, ഇംഗ്ളണ്ട്, സ്പെയിന്‍, മലേഷ്യ എന്നി കരുത്തന്മാരാണ് വരാണ് എ ഗ്രൂപ്പിലുള്ളത്.
ഏറ്റവും വെല്ലുവിളിനിറഞ്ഞ ഗ്രൂപ്പാണ് ഇതെങ്കിലും പഴയ പ്രതാപം പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :