ബ്രിട്ടണില്‍ പാര്‍ക്കിലും ബീച്ചിലും പാതയോരത്തും ഇനി ചാരന്മാര്‍ നിറയും...1900 ചാരന്മാരെ നിയമിക്കുമെന്ന് ഡേവിഡ്‌ കാമറൂണ്

ലണ്ടന്‍| VISHNU N L| Last Modified ചൊവ്വ, 17 നവം‌ബര്‍ 2015 (14:06 IST)
യൂറോപ്പില്‍ വര്‍ധിച്ചുവരുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീഷണിയെ ചെറുക്കാന്‍ ആഭ്യന്തര സുരക്ഷയ്ക്കായി ചാരന്മാരുടെ വമ്പന്‍ പടയെ തന്നെ ബ്രിട്ടീഷ് സര്‍ക്കാര്‍ രംഗത്തിറക്കാന്‍ പോകുന്നു.


പാരീസ്‌ മോഡല്‍ അക്രമണം ബ്രിട്ടനില്‍ നടത്താന്‍ ഐ.എസ്‌ തുനിയുമെന്ന്‌ ഇന്റലിജന്‍സ്‌ വൃത്തങ്ങള്‍ ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിലാണ്‌ തീരുമാനം.

പുതിയതായി 1900 ചാരന്മാരെ ഉടനടി നിയമിക്കുമെന്ന്‌ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഡേവിഡ്‌ കാമറൂണ്‍ പ്രഖ്യാപിച്ചുകഴിഞ്ഞു.കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ ഏഴ്‌ ഭീകരാക്രമണങ്ങള്‍ തടയാനായെന്നും അദ്ദേഹം പറഞ്ഞു.


ബ്രിട്ടണിലെ പൊതു ഇടങ്ങളിലും മറ്റും ഇനി ചാരന്മാരുടെ നിരീക്ഷണത്തിന്‍ കീഴിലായി തീരും. അസ്വഭാവികമായി എന്തുകണ്ടാലും വലിയ നടപടികളാകും ഉണ്ടാകാന്‍ പോകുന്നത്.

കഴിഞ്ഞ ദിവസം പാരീസല്‍ നടന്ന ആക്രമണത്തില്‍ നൂറ്റി ഇരുപതോളം പേര്‍ കൊല്ലപ്പെട്ടു. ഇതിന്‌ പിന്നാലെ അക്രമണം യു.എസിലേക്കും ബ്രിട്ടണിലേക്കും വ്യാപിപ്പിക്കുമെന്ന്‌ ഐ.എസ്‌ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :