ബ്രിട്ടണില്‍ മോഡിക്കെതിരെ നടന്ന പ്രതിഷേധം ചിത്രങ്ങളിലൂടെ

ലണ്ടന്‍| JOYS JOY| Last Updated: വെള്ളി, 13 നവം‌ബര്‍ 2015 (14:56 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ബ്രിട്ടണ്‍ സന്ദര്‍ശനത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. സിഖുകാരും തമിഴ് വംശജനും നേപ്പാള്‍ സ്വദേശികളും അടങ്ങുന്ന നൂറുകണക്കിന് ആളുകളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.
 
‘മോഡി നോട്ട് വെല്‍ക്കം’ എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായാണ് ഇന്ത്യന്‍ വംശജര്‍ തെരുവിലിറങ്ങിയത്. മോഡിയെ സ്വീകരിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്‍റെ നടപടിയെ ലജ്ജാവഹമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.
 
തമിഴ് വംശജരും സിക്കുകാരും ഗുജറാത്തികളും കശ്മീരികളും മലയാളികളുമടക്കം ഇന്ത്യന്‍ വംശജരുടെ വന്‍ നിരതന്നെയാണ് നരേന്ദ്ര മോഡിയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിക്കാനെത്തിയത്. റോഡുകളില്‍ ഫാസിസത്തിനെതിരെയുള്ള ബാനറുകളും രൂക്ഷമായ മുദ്രാവാക്യങ്ങളുമായി പ്രതിഷേധം തുടരുകയാണ്. മോഡിയെ ഹിറ്റ്‌ലറിനോട് ഉപമിച്ചാണ് പ്രതിഷേധം നടക്കുന്നത്.
 
ബ്രിട്ടണിലെ മോഡി വിരുദ്ധത ചിത്രങ്ങളിലൂടെ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :