സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 5 ജൂലൈ 2024 (20:08 IST)
തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയുണ്ടായതിന് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ചാള്‍സ് മൂന്നാമന്‍ രാജാവിന് രാജിക്കത്ത് നല്‍കി. ബക്കിംഗ് ഹാം കൊട്ടാരത്തിലെത്തിയാണ് രാജാവിന് രാജിക്കത്ത് നല്‍കിയത്. കൂടെ ഭാര്യ ഭാര്യ അക്ഷത മൂര്‍ത്തിയും ഉണ്ടായിരുന്നു. പൊതു തെരഞ്ഞെടുപ്പില്‍ 14 വര്‍ഷത്തെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ഭരണത്തിന് അന്ത്യം കുറിച്ചാണ് ലേബര്‍ പാര്‍ട്ടി അധികാരത്തിലേറുന്നത്. 650 സീറ്റുകളില്‍ ലേബര്‍ പാര്‍ട്ടി 370 സീറ്റുകളില്‍ വിജയിച്ചു. ഋഷി സുനകിന്റെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്ക് 90 സീറ്റുകള്‍ മാത്രമാണ് നേടാനായത്.
തെരഞ്ഞെടുപ്പില്‍ വിജയിച്ച ലേബര്‍ പാര്‍ട്ടിയുടെ കീര്‍ സ്റ്റാര്‍മറിനെ ഉടന്‍ തന്നെ രാജാവ് കൊട്ടാരത്തിലേക്ക് വിളിക്കും. പിന്നാലെ ആചാരമനുസരിച്ച് അധികാരം ഏല്‍ക്കും. സര്‍ക്കാരിന് 2025 ജനുവരി വരെ കാലാവധിയുണ്ടായിരുന്നെങ്കിലും സുനക് അപ്രതീക്ഷിതമായി ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു.