ക്യൂബയുമായുള്ള ആരോഗ്യ മേഖലയിലെ സഹകരണം ശക്തിപ്പെടുത്തും; ക്യൂബന്‍ അംബാസഡര്‍ ഇന്‍ ചാര്‍ജ് മന്ത്രി വീണാ ജോര്‍ജുമായി ചര്‍ച്ച നടത്തി

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 4 ജൂലൈ 2024 (16:10 IST)
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ആരോഗ്യ മന്ത്രി ഉള്‍പ്പെട്ട സംഘം കഴിഞ്ഞ വര്‍ഷം നടത്തിയ സന്ദര്‍ശന വേളയില്‍ ആരോഗ്യ മേഖലയിലും ആയുര്‍വേദ രംഗത്തും തുടങ്ങി വച്ച സഹകരണം ശക്തിപ്പെടുത്തും. റിപ്പബ്ലിക് ഓഫ് ക്യൂബയുടെ അംബാസഡര്‍ ഇന്‍ ചാര്‍ജ് അബെല്‍ അബെല്ല ഡെസ്പെയിന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിനെ നിയമസഭാ ഓഫീസില്‍ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. വിവിധ സബ് ഗ്രൂപ്പുകളായി ക്യൂബയിലും കേരളത്തിലുമായി ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ട് പോകും. ഇതിനായി ക്യൂബന്‍ എംബസിയുടെ പൂര്‍ണ പിന്തുണ ഉറപ്പ് നല്‍കി. കേരളം ആരോഗ്യ രംഗത്ത് നടത്തുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങളെ അംബാസഡര്‍ ഇന്‍ ചാര്‍ജ് അഭിനന്ദിച്ചു.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ക്യൂബന്‍ സന്ദര്‍ശനത്തിന് പിന്നാലെ മന്ത്രി വീണാ ജോര്‍ജുമായി ക്യൂബന്‍ അംബാസഡര്‍ ചര്‍ച്ച നടത്തിയിരുന്നു. കുടുംബ ഡോക്ടര്‍ പദ്ധതി, റഫറല്‍ സംവിധാനങ്ങള്‍, വാക്സിന്‍, മരുന്ന് ഉദ്പാദനം, ജീവിതശൈലീ രോഗ നിയന്ത്രണം, കാന്‍സര്‍, ഡയബറ്റിക് ഫൂട്ട്, മെഡിക്കല്‍ വിദ്യാഭ്യാസം, ആയുര്‍വേദം എന്നീ മേഖലകളില്‍ സഹകരിക്കാന്‍ തീരുമാനിച്ചിരുന്നു.

കേരളം ആരോഗ്യ രംഗത്ത് നവീന പദ്ധതികളാണ് ആവിഷ്‌ക്കരിച്ച് നടപ്പാക്കി വരുന്നത്. കോവിഡ്, നിപ, മങ്കിപോക്സ് തുടങ്ങിയ പകര്‍ച്ചവ്യാധികളെ ഫലപ്രദമായി പ്രതിരോധിച്ചു. ആരോഗ്യ രംഗത്ത് നൂതന സാങ്കേതികവിദ്യകള്‍ നടപ്പിലാക്കി വരുന്നു. കാന്‍സറിന് സര്‍ക്കാര്‍ മേഖലയില്‍ റോബോട്ടിക് സര്‍ജറി യാഥാര്‍ത്ഥ്യമാക്കി. ആരോഗ്യ മേഖലയില്‍ നിര്‍മ്മിത ബുദ്ധി നടപ്പിലാക്കി. ജി ഗൈറ്റര്‍ സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യ ജില്ലാതല ആശുപത്രിയായി തിരുവനന്തപുരം ജനറല്‍ ആശുപത്രി മാറി. സര്‍ക്കാര്‍ മേഖലയില്‍ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമാക്കി. അവയവദാന മേഖലയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും ഒരു കുടക്കീഴില്‍ കൊണ്ടു വരുന്നതിനാണ് ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനുള്ള നടപടികളാരംഭിച്ചു. ഗവേഷ രംഗത്തും വലിയ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. കേരളത്തിന്റെ ഗവേഷണങ്ങള്‍ അന്താരാഷ്ട്ര ജേണലുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ആര്‍ത്തവമുള്ള എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്ലാസ് ...

ആര്‍ത്തവമുള്ള എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിക്ക് പുറത്തിരുത്തി പരീക്ഷ എഴുതിച്ചു; സ്‌കൂളിനെതിരെ പരാതി
ഒരു വിദ്യാര്‍ത്ഥിനിയെ ആര്‍ത്തവ സമയത്ത് പുറത്തു ഇരുത്തി പരീക്ഷ എഴുതിക്കുന്നത് എങ്ങനെയെന്ന് ...

താരിഫ് യുദ്ധത്തില്‍ അമേരിക്കയുമായി സംസാരിക്കാന്‍ തയ്യാര്‍, ...

താരിഫ് യുദ്ധത്തില്‍ അമേരിക്കയുമായി സംസാരിക്കാന്‍ തയ്യാര്‍, എന്നാല്‍ ഭീഷണി വേണ്ട: ചൈന
ഭീഷണിയും ബ്ലാക്ക്‌മെയിലും ചൈനയെ നേരിടാനുള്ള മാര്‍ഗമല്ലെന്നും ചൈനീസ് വാണിജ്യ മന്ത്രാലയ ...

'അതൊന്നും ഞങ്ങള്‍ക്ക് പറ്റില്ല'; വയനാട് ദുരന്തബാധിതരെ ...

'അതൊന്നും ഞങ്ങള്‍ക്ക് പറ്റില്ല'; വയനാട് ദുരന്തബാധിതരെ കൈയൊഴിഞ്ഞ് കേന്ദ്രം, കടം എഴുതിത്തള്ളില്ല
വായ്പകള്‍ എഴുതിത്തള്ളണമെന്ന് ബാങ്കുകളെ നിര്‍ബന്ധിക്കരുതെന്ന് സുപ്രീം കോടതി ഉത്തരവ് ...

വയനാട് ദുരിതബാധിതരുടെ വായ്പ എഴുതി തള്ളണമെന്ന് ...

വയനാട് ദുരിതബാധിതരുടെ വായ്പ എഴുതി തള്ളണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവര്‍ത്തിച്ച് ഹൈക്കോടതി
വായ്പകള്‍ എഴുതിത്തള്ളണമെന്ന് ബാങ്കുകളെ നിര്‍ബന്ധിക്കരുതെന്ന് സുപ്രീംകോടതി ...

സ്വര്‍ണവിലയില്‍ ഉണ്ടായത് ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റ ...

സ്വര്‍ണവിലയില്‍ ഉണ്ടായത് ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റ ദിവസത്തെ വര്‍ധനവ്; പവന് കൂടിയത് 2160രൂപ!
സ്വര്‍ണ്ണവില കുതിച്ചുയരാന്‍ കാരണമായത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ ...