ചൈനയുമായി ബ്രിട്ടന്‍ വ്യാപാരബന്ധത്തില്‍ ഏര്‍പ്പെടുന്നത് അപകടകരം: ഡൊണാള്‍ഡ് ട്രംപ്

Donald trump, European Union, Tariffs, India- China, Russia- Ukraine War,ഡൊണാൾഡ് ട്രംപ്, യൂറോപ്യൻ യൂണിയൻ, താരിഫ്, ഇന്ത്യ- ചൈന, റഷ്യ- യുക്രെയ്ൻ യുദ്ധം
സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 31 ജനുവരി 2026 (09:39 IST)
ചൈനയുമായി ബ്രിട്ടന്‍ വ്യാപാരബന്ധത്തില്‍ ഏര്‍പ്പെടുന്നത് അപകടകരമെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. കൂടാതെ കാനഡ ചൈനയുമായി വ്യാപാര ബന്ധത്തില്‍ ഏര്‍പ്പെടുന്നതും അപകടകരമെന്ന് ട്രംപ് പറഞ്ഞു. കാനഡയുടെ നില അത്ര നല്ലതല്ല. അവര്‍ വളരെ മോശം അവസ്ഥയിലാണ്. അതിനൊരു പരിഹാരമായി ചൈനയെ കാണാന്‍ കഴിയില്ലെന്നാണ് ട്രംപ് പറഞ്ഞത്.

അതേസമയം മിഡില്‍ഈസ്റ്റില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷ സാധ്യതകള്‍ക്കിടെ ഇറാനെതിരെ സൈനിക നടപടി ഒഴിവാക്കാന്‍ തന്നെയാണ് ശ്രമിക്കുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മെലാനിയ ട്രംപിനെ പറ്റിയുള്ള ഡൊക്യുമെന്ററി പ്രദര്‍ശനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് സൈനികനടപടി ഒഴിവാക്കാന്‍ തന്നെയാണ് ശ്രമമെന്ന് ട്രംപ് വിശദീകരിച്ചത്.

വളരെ വലുതും ശക്തവുമായ അമേരിക്കന്‍ കപ്പലുകള്‍
ഇറാനിലേക്ക് പോകുന്നുണ്ട്, അവ ഉപയോഗിക്കേണ്ടിവരാതിരുന്നാല്‍ നന്നായിരിക്കും എന്നാണ് മുന്നറിയിപ്പിന്റെ സ്വരത്തില്‍ ട്രംപ് വ്യക്തമാക്കിയത്. ആണവോര്‍ജം സമാധാനപരമായ ഉപയോഗത്തിന് മാത്രം ഉപയോഗിക്കുന്നുവെന്ന് ഇറാന്‍ ഉറപ്പുവരുത്തണമെന്നും ഇതിനായുള്ള ചര്‍ച്ചകള്‍ക്കായി യുഎസ് തയ്യാറാണെന്നും നേരത്തെയും ട്രംപ് വ്യക്തമാക്കിയിരുന്നു. ഇറാനില്‍ ഭരണകൂടത്തിനെതിരെ ജനരോഷം ഉയരുന്ന സാഹചര്യത്തില്‍ അമേരിക്കന്‍ നാവികസേന മിഡില്‍ ഈസ്റ്റിലേക്ക് തിരിച്ചത് മേഖലയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. ഇതോടെയാണ് ഒരു ആക്രമണം ഒഴിവാക്കാന്‍ തന്നെയാണ് ശ്രമമെന്ന ട്രംപിന്റെ തുറന്നുപറച്ചില്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :