ബ്രിട്ടന്‍ പാക്കിസ്ഥാന്‍ ഉള്‍പ്പെടെ നാലുരാജ്യങ്ങളെ ചുവപ്പ് പട്ടികയില്‍ ഉള്‍പ്പെടുത്തി

ശ്രീനു എസ്| Last Modified ശനി, 3 ഏപ്രില്‍ 2021 (17:12 IST)
ബ്രിട്ടന്‍ പാക്കിസ്ഥാന്‍ ഉള്‍പ്പെടെ നാലുരാജ്യങ്ങളെ ചുവപ്പ് പട്ടികയില്‍ ഉള്‍പ്പെടുത്തി. കൊറോണ രൂക്ഷമായെന്ന തരത്തിലാണ് നാലുരാജ്യങ്ങള്‍ക്ക് ബ്രിട്ടന്‍ വിലക്കേര്‍പ്പെടുത്തിയത്. പാക്കിസ്ഥാന്‍, കെനിയ, ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങള്‍ക്കാണ് വിലക്ക്.

എന്നാല്‍ ഈ രാജ്യങ്ങളില്‍ നിന്നുവരുന്ന ബ്രിട്ടീഷ് പൗരന്മാര്‍ക്ക് രാജ്യത്ത് പ്രവേശിക്കാം. പക്ഷെ ഇവര്‍ പത്തുദിവസം ക്വാറന്റൈനില്‍ കഴിയേണ്ടി വരും. ഏപ്രില്‍ ഒന്‍പതു മുതലാണ് തീരുമാനം പ്രാബല്യത്തില്‍ വരുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :