അരിവാൾ ചുറ്റിക നക്ഷത്രം വിദ്വേഷത്തിന്റെ ചിഹ്നം: ബ്രസീൽ പാർലമെന്റിൽ ബിൽ

അഭിറാം മനോഹർ| Last Modified വെള്ളി, 4 സെപ്‌റ്റംബര്‍ 2020 (12:08 IST)
അരിവാൾ ചുറ്റിക
നക്ഷത്രം വിദ്വേഷത്തിന്റെ ചിഹ്നമാണെന്നും അതിന്റെ നിർമാണവും വിതരണവും വിൽപനയും നിരോധിക്കണമെന്നും ആവശ്യപ്പെട്ട് ബ്രസീൽ പാർലമെന്റിൽ ബിൽ. ബ്രസീൽ പ്രസിഡന്റിന്റെ മകനായ എഡ്വോര്‍ഡോ ബോള്‍സോനാരോയാണ് ഇത്തരമൊരു ആവശ്യവുമായി ബില്‍ അവതരിപ്പിച്ചത്. നാസിസവും കമ്യൂണിസവും സമാനമാണെന്ന് വിലയിരുത്തികൊണ്ടാണ് ബില്ലിന്റെ അവതരണം.

നാസികളും പിന്നീട് കമ്മ്യൂണിസ്റ്റുകളും പോളണ്ട് ആക്രമിച്ചതിന്റെ സ്മരണക്കായിട്ടാണ് ബോള്‍സോനാരോ ജൂനിയര്‍ ബില്‍ അവതരിപ്പിച്ചത്.നാസികളും കമ്യൂണിസ്റ്റുകളും വംശഹത്യ നടത്തിയവരാണ്. ഒരു വ്യക്തി കൊല്ലപ്പെടുന്നത് എങ്ങനെ കുറ്റകരമാകുന്നോ അത് പോലെ കണക്കാക്കിയുള്ള ശിക്ഷ ഈ ചിഹ്നങ്ങള്‍ക്കെതിരെയും വേണം. ചിഹ്നം പ്രചരിപ്പിക്കുന്നവർക്ക് ഒമ്പത് മുതല്‍ പതിനഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ നൽകണമെന്നും കമ്യൂണിസ്റ്റ് ബന്ധമുള്ള പേരുകൾ ഏതെങ്കിലും സ്ഥലങ്ങൾക്കും സ്ഥാപനങ്ങൾക്കും ഉണ്ടെങ്കിൽ അത് മാറ്റണമെന്നും ബോള്‍സോനാരോ ജൂനിയര്‍ അവതരിപ്പിച്ച ബില്ലില്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :