നിതംബ മത്സരത്തിന് മരുന്ന് കുത്തിവെച്ച സുന്ദരിക്ക് പണി കിട്ടി

ബ്രസീലിയൻ സുന്ദരി , നിതംബ മത്സരം , അൻഡ്രെസ യുറപ് , ബ്രസീല്‍
ബ്രസീലിയ| jibin| Last Modified തിങ്കള്‍, 8 ഡിസം‌ബര്‍ 2014 (14:32 IST)
നിതംബ മത്സരത്തിൽ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ശരീരത്തിൽ രാസവസ്തു കുത്തിവെച്ച് ബ്രസീലിയൻ സുന്ദരി അൻഡ്രെസ യുറപ് ആശുപത്രികിടക്കയിൽ.

ഇരുപത്തേഴുകാരിയായ അൻഡ്രെസയായിരുന്നു കഴിഞ്ഞ തവണ നടന്ന നിതംബ മത്സരത്തിലെ വിജയി. ഇത്തവണയും ഒന്നാം സ്ഥാനം നില നിര്‍ത്താന്‍ രാസവസ്തു പതിവായി കുത്തിവെച്ചതാണ് താരത്തിന് വിനയായത്. സൗന്ദര്യം കൂടാനും ശരീരവടിവ് കാത്തുസൂഷിച്ച് തുടകളുടെ വണ്ണം കൂട്ടാനും പിൻഭാഗത്തിന്റെ ഷെയിപ്പിനും വേണ്ടിയാണ് മരുന്നുകള്‍ കുത്തിവെച്ചത്. മരുന്നുകളുടെ അമിതമായ ഉപയോഗം മൂലം ശരീരത്ത് അണുബാധ ബാധിച്ചിരിക്കുകയാണ്.

കടുത്തവേദനയും ശരീരത്തിൽ നിറവ്യത്യാസം ഉൾപ്പെടെയുള്ള അസ്വസ്ഥതകളും പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് അൻഡ്രെസയെ. ശരീരത്തിൽ നിന്ന് രാസവസ്തുക്കൾ നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ് ഡോക്ടർമാർ ഇപ്പോള്‍ . രാസവസ്തുക്കൾ മുഴുവനായി നീക്കം ചെയ്താൽ പ്രശ്നമെല്ലാം മാറുമെന്നാണ് റിപ്പോര്‍ട്ട്. 2012ൽ നടന്ന മത്സരത്തില്‍ ഒരു വിദഗ്ദ്ധന്‍ ഉപദേശിച്ചു തന്ന മരുന്നുകള്‍ അമിതമായി വീണ്ടും തുടര്‍ന്നതാണ് ബ്രസീലിയൻ സുന്ദരിയെ കുടുക്കിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :