ലണ്ടന്‍|
Last Modified ചൊവ്വ, 23 ജൂലൈ 2019 (19:01 IST)
മുൻ മേയർ ബോറിസ് ജോൺസണെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായും കൺസർവേറ്റീവ് പാർട്ടി നേതാവായും തിരഞ്ഞെടുത്തു. ജോണ്‍സണ്‍ നാളെ സ്ഥാനമേൽക്കും. അഭിപ്രായ വോട്ടെടുപ്പ് ഫലങ്ങള്‍ ജോണ്‍സന് അനുകൂലമായിരുന്നു.
തെരഞ്ഞെടുപ്പിൽ ജോൺസണ് 92153 വോട്ടും, വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടിന് 46656 വോട്ടും ലഭിച്ചു. കൺസർവേറ്റീവ് പാർട്ടിയുടെ 1,66,000 അംഗങ്ങളാണ് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാൻ വോട്ടുരേഖപ്പെടുത്തിയത്.
ബ്രെക്സിറ്റ് യാഥാര്‍ത്ഥ്യമാക്കുക എന്നതായിരിക്കും ജോണ്‍സണ് മുന്നിലുള്ള പ്രധാന വെല്ലുവിളി.
ജോൺസൺ തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായതോടെ വിദ്യാഭ്യാസമന്ത്രി അന്നെ മിൽട്ടൺ രാജിവച്ചു. കരാറുകളില്ലാതെ ബ്രക്‌സിറ്റ് നടപ്പാക്കുമോയെന്ന ആശങ്കയിലാണ് രാജി.
ബ്രിട്ടീഷ് പ്രധാനമന്ത്രിസ്ഥാനം തെരേസാ മേയ് രാജിവെച്ചതിന് ശേഷമാണ് പ്രധാനമന്ത്രിസ്ഥാനത്തേക്കും കൺസർവേറ്റീവ് പാർട്ടി നേതൃസ്ഥാനത്തേക്കും പുതിയ നേതാവിന കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചത്.