100 കിലോമീറ്ററോളം താണ്ടി എത്തിയത് സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിക്കാൻ, പ്രതി പിടിയിൽ !

Last Modified ചൊവ്വ, 23 ജൂലൈ 2019 (18:14 IST)
പല തരത്തിലുള്ള മോഷ്ടാക്കളെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ടാകും. എന്നാൽ സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മാത്രം മോഷ്ടിക്കുന്നവരെ കണ്ടിട്ടുണ്ടോ. എങ്കിൽ അങ്ങനെ ഒരു സംഭവം ന്യുസിലൻഡിൽനിന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. സ്റ്റീഫൻ ഗ്രഹാം ഗാർഡനർ എന്ന 65കാരനാണ് 100 കിലോമീറ്ററോളം താണ്ടി എത്തി സ്ത്രീകളുടെ അടിവസ്ത്രം മാത്രം മോഷ്ടിച്ചത്.

ഇക്കഴിഞ്ഞ ഏപ്രിലിലാണ് ഇയാൾ യുവതികൾ മാത്രം താമസിക്കുന്ന ഫ്ലാറ്റിൽ അതിക്രമിച്ചുകയറി എട്ട് ജോഡി അടിവസ്ത്രങ്ങൾ മോഷ്ടിച്ചത്. വീടിന്റെ ജനാല തകർത്ത് ഉള്ളിൽ കയറിയായിരുന്നു മോഷണം. എന്നാൽ മോഷനം നടത്തി മടങ്ങുന്നതിന് മുൻപ് തന്നെ രണ്ട് യുവതികൾ ഫ്ലാറ്റിൽ തിരികെ എത്തി ഇതോടെ ജനാല വഴി പ്രതി രക്ഷപ്പെടുകയും ചെയ്തു.

എന്നാൽ രക്ഷപ്പെടുന്നതിനിടെ മോഷണ വസ്തുക്കളും ജനാല തകർക്കാൻ ഉപയോഗിച്ച ഉപകരണങ്ങളും താഴെ വീണു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാ സഹായിച്ചത്. കേസ് പിന്നീട് കോടതിയിലെത്തി. സ്ത്രീകൾ മാത്രമുള്ള ഫ്ലാറ്റ് നിരീക്ഷിച്ച് യുവതികൾ പുറത്തുപോകുന്ന തക്കം നോക്കിയാണ് പ്രതി കൃത്യം നടത്തിയത് എന്ന് കോടതി കണ്ടെത്തി.

എന്നാൽ പ്രതിയുടെ മാനസിക വൈകല്യമാണ് ഇത്തരം ഒരു കൃത്യത്തിലേക്ക് നയിച്ചത് എന്നാണ് പ്രതിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. ഇതുകൂടി പരിഗണിച്ച് ഒൻപത് മാസം വീട്ടുതടങ്കലും 1000ഡോളർ പിഴയും ശിക്ഷയായി പ്രതിക്ക് കോടതി വിധിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :