പോര്‍ട്ടോ പ്രിന്‍സ്|
jibin|
Last Updated:
വെള്ളി, 10 ഏപ്രില്‍ 2015 (18:02 IST)
ഹെയ്തിയില്‍ ബോട്ട് മുങ്ങി 21 പേര്‍ മരിച്ചു. 50 യാത്രക്കാര്‍ ബോട്ടിലുണ്ടായിരുന്നതായാണ് വിവരം. 12 പേരെ രക്ഷപ്പെടുത്തി. കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. മോശം കാലാവസ്ഥ മൂലം ബോട്ട് പാറക്കൂട്ടത്തിലിടിച്ചാണ് അപകടമുണ്ടായതെന്നു കരുതുന്നു. മരിച്ചവരുടെ എണ്ണം വര്‍ദ്ധിക്കുമെന്നാണ് അറിയുന്നത്.
കുടിയെറ്റക്കാരുമായി ബോര്‍ഗ്നെയില്‍ നിന്നും പുറപ്പെട്ട ബോട്ട് ടര്‍ക്സ് കൈകോസ് ദ്വീപിലേക്ക് പോകുകയായിരുന്ന ബോട്ട് മോശം കാലാവസ്ഥ മൂലം വഴി തെറ്റി ഹെയ്തിയുടെ വടക്കന്‍ തീരത്ത് വെച്ച് പാറക്കൂട്ടത്തിലിടിച്ച് മറിയുകയായിരുന്നു. ഈ സമയം ബോട്ടില്‍ 50പേരുണ്ടായിരുന്നതായാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.