അമേരിക്കയും ക്യൂബയും കൂടുതല്‍ അടുക്കുന്നു; തീവ്രവാദത്തെ അനുകൂലിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ക്യൂബയെ ഒഴിവാക്കും

   അമേരിക്കയും ക്യൂബയും തമ്മിലുള്ള പ്രശ്‌നം , ബരാക് ഒബാമ , ക്യൂബ , അമേരിക്ക
വാഷിംഗ്‌ടണ്‍| jibin| Last Modified വെള്ളി, 10 ഏപ്രില്‍ 2015 (12:45 IST)
തീവ്രവാദികള്‍ക്ക് സഹായം ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നിന്നും ക്യൂബയെ ഒഴിവാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ. ജമൈക്കന്‍ പര്യടനത്തിനിടെയായിരുന്നു ഇതുസംബന്ധിച്ച് ഒബാമയുടെ പ്രഖ്യാപനം. ഇതോടെ വര്‍ഷങ്ങളായി ശത്രുത പുലര്‍ത്തിയിരുന്ന രണ്ടു രാജ്യങ്ങള്‍ക്കിടയിലുള്ള പ്രശ്‌നങ്ങളില്‍ മഞ്ഞുരുകാന്‍ സാധ്യതയേറി. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുമായി ഹവാനയില്‍ നടക്കാനിരിക്കുന്ന ഉച്ചകോടിക്ക് മുന്നോടിയായാണ് ഒബാമയുടെ പ്രഖ്യാപനം എന്നത് ക്യൂബയെ സംബന്ധിച്ച് വലിയ പ്രതീക്ഷ നല്‍കുന്ന കാര്യമാണ്.

ഒബാമയുടെ പ്രഖ്യാപനത്തോടെ 54 വര്‍ഷമായി തുടരുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്നാണ് ലോകരാജ്യങ്ങള്‍ പ്രതീക്ഷിക്കുന്നത്. അവര്‍ പ്രതീക്ഷയ്ക്കൊത്ത് മാറികൊണ്ടിരിക്കുകയാണ്, ഇനിയും സമയമെടുക്കുമെങ്കിലും ക്യൂബയുടെ നിലപാടില്‍ പൂര്‍ണമായ മാറ്റമുണ്ടാകുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തില്‍ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന്
ക്യൂബയെ ഒഴിവാക്കാനുള്ള നടപടികളെല്ലാം പൂര്‍ത്തിയായതായി ഒബാമ അറിയിച്ചു.

അമേരിക്കയും ക്യൂബയും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടായാല്‍. ഇരുരാജ്യങ്ങളിലും എംബസികള്‍ തുറക്കാനും സാധ്യതയുണ്ട്. ലാറ്റിനമേരിക്കന്‍ ഉച്ചകോടിക്കായി കിങ്സറ്റണില്‍ നിന്ന് ഹവാനയിലേയ്ക്കാണ് ഒബാമ നേരെ യാത്രതിരിക്കുന്നത്.
ക്യൂബന്‍ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗ്യൂസുമായി സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുടെ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് തീരുമാനം. അര നൂറ്റാണ്ടിനുശേഷമാണ് ഉന്നതല യു.എസ് ക്യൂബ ചര്‍ച്ചകള്‍ നടക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

തിരുവനന്തപുരത്ത് ഐബി ജീവനക്കാരിയുടെ ആത്മഹത്യ; ഐബിയില്‍ ജോലി ...

തിരുവനന്തപുരത്ത് ഐബി ജീവനക്കാരിയുടെ ആത്മഹത്യ; ഐബിയില്‍ ജോലി ചെയ്തിരുന്ന യുവാവ് ബന്ധത്തില്‍ നിന്ന് പിന്മാറിയത് മരണകാരണം
തിരുവനന്തപുരത്ത് ഐബി ജീവനക്കാരിയുടെ ആത്മഹത്യയുടെ കാരണം ഐബിയില്‍ ജോലി ചെയ്തിരുന്ന യുവാവ് ...

എംഡിഎംഎയുമായി തൃശൂര്‍ സ്വദേശികളായ യുവതിയും മകനും പിടിയില്‍; ...

എംഡിഎംഎയുമായി തൃശൂര്‍ സ്വദേശികളായ യുവതിയും മകനും പിടിയില്‍; കച്ചവടം വിദ്യാര്‍ഥികള്‍ക്കിടയില്‍
അശ്വതി ഉള്‍പ്പെട്ട സംഘം വര്‍ഷങ്ങളായി ലഹരി വസ്തുക്കള്‍ ഉപയോഗിക്കുകയും കച്ചവടം നടത്തുകയും ...

വീടിനടുത്തോ നാട്ടിലോ ലഹരി ഉപയോഗം ഉണ്ടോ? ധൈര്യമായി വിളിക്കൂ, ...

വീടിനടുത്തോ നാട്ടിലോ ലഹരി ഉപയോഗം ഉണ്ടോ? ധൈര്യമായി വിളിക്കൂ, പേര് വിവരങ്ങള്‍ രഹസ്യമായിരിക്കും
ജനുവരിയില്‍ 'യോദ്ധാവ്' നമ്പര്‍ വഴി ലഹരി ഇടപാട് വിവരങ്ങള്‍ പൊലീസിനെയോ എക്‌സൈസിനെയോ ...

വയോധികയെ പീഡിപ്പിച്ച കേസിൽ 52 കാരനെ പോലീസ് പിടികൂടി

വയോധികയെ പീഡിപ്പിച്ച കേസിൽ 52 കാരനെ പോലീസ് പിടികൂടി
55 കാരിയായ വയോധികയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയിൽ 52 കാരനെ പോലീസ് പിടികൂടി. ...

നോര്‍ക്ക ട്രിപ്പിള്‍ വിന്‍: ജര്‍മ്മനിയില്‍ 250 ...

നോര്‍ക്ക ട്രിപ്പിള്‍ വിന്‍: ജര്‍മ്മനിയില്‍ 250 നഴ്‌സുമാര്‍ക്ക് അവസരം
കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിനായുളള നോര്‍ക്ക ...