തെഹ്‌റാന്‍|
jibin|
Last Modified വെള്ളി, 10 ഏപ്രില്‍ 2015 (13:21 IST)
ആഭ്യന്തരയുദ്ധം രൂക്ഷമായ യമനില്‍ സൗദി അറേബ്യയും സഖ്യരാഷ്‌ട്രങ്ങളും നടത്തുന്ന വ്യോമാക്രമണങ്ങളെ കുറ്റപ്പെടുത്തി ഇറാന്‍ രംഗത്ത്. ഹൂതികളുടെ മുന്നേറ്റം തടയാന്‍ സൗദിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. വിമതര്‍ ഭൂരിപക്ഷം പ്രദേശങ്ങളും പിടിച്ചെടുത്തിരിക്കുകയാണ്. പ്രശ്‌നപരിഹാരത്തിനു വെടിനിര്‍ത്തല്‍ നടപ്പാക്കി ചര്‍ച്ച നടത്തണമെന്നും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി പറഞ്ഞു.
കുട്ടികളടക്കം ആയിരക്കണക്കിന് ആളുകള്‍ ഇതുവരെ കൊല്ലപ്പെട്ടു. ഇങ്ങനെ മുന്നോട്ട് പോയാല്‍ രാജ്യം തരിപ്പണമാകും. യമന്‍ പ്രസിഡന്റ് അബെദ് റബോ മന്‍സൂര്‍ ഹാദിക്കു രാജ്യംവിട്ടു പോകേണ്ടിവന്നു. ഹൂതി വിമതര്‍ക്ക് തങ്ങള്‍ ആയുധങ്ങള്‍ നല്‍കുന്നില്ലെന്നും ഹസന്‍ റുഹാനി പറഞ്ഞു. അതേസമയം, ഇറാന്‍ വിമാനങ്ങള്‍ക്കു സൗദിയില്‍ പ്രവേശിക്കാന്‍ വിലക്കേര്‍പ്പെടുത്തി. വ്യോമ മേഖലയുടെയും സുരക്ഷയ്‌ക്കു വേണ്ടിയാണിതെന്ന് സൗദി ഏവിയേഷന്‍ പ്രതിനിധി ഖാലിദ് അല്‍ഖൈബരി അറിയിച്ചു.
നേരത്തെ അമേരിക്കയും ഇറാന്‍ നിലപാടുകള്‍ക്ക് എതിരെ രംഗത്ത് എത്തിയിരുന്നു. ഇറാല്‍ വിമതര്‍ക്ക് ആയുധങ്ങള്‍ നല്‍കുകയും പല രീതിയിലുള്ള് സഹായങ്ങളും രഹസ്യമായി നല്‍കുന്നുണ്ടെന്നും അമേരിക്ക വ്യക്തമാക്കിയിരുന്നു. അമേരിക്കന്‍ ആരോപണങ്ങളെ ഇറാന്‍ തള്ളിയിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.