സൊമാലിയയില്‍ പാര്‍ലമെന്റിന് സമീപം ഉഗ്രസ്‌ഫോടനം

മൊഗദീഷു| Last Modified ശനി, 5 ജൂലൈ 2014 (15:50 IST)
സൊമാലിയയില്‍ പാര്‍ലമെന്റ് മന്ദിരത്തിനു സമീപം ഉഗ്രസ്‌ഫോടനം. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനിടെയായിരുന്നു സ്‌ഫോടനം. കാര്‍ ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് സൂചനയുണ്ട്. നിരവധി പേര്‍ക്ക് പരുക്കേറ്റു.

ആറാഴ്ച മുന്‍പ് അല്‍ ഷബാബ് തീവ്രവാദികള്‍ പാര്‍ലമെന്റ് മന്ദിരം ലക്ഷ്യമാക്കി നടത്തിയ സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ ആഴ്ച ആദ്യം അല്‍ ഷബാബിന്റെ വെടിയേറ്റു മുതിര്‍ന്ന എംപി അഹമ്മദ് മുഹമൂദ് ഹയ്ദ് കൊല്ലപ്പെട്ടിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :