മൂന്നാം തവണയും പ്രധാനമന്ത്രിയായ മോദിക്ക് ആശംസയുമായി ബില്‍ ഗേറ്റ്‌സ്

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 10 ജൂണ്‍ 2024 (12:21 IST)
മൂന്നാം തവണയും പ്രധാനമന്ത്രിയായ മോദിക്ക് ആശംസയുമായി ബില്‍ ഗേറ്റ്‌സ്. സോഷ്യല്‍ മീഡിയ എക്‌സിലൂടെയാണ് ബില്‍ ഗേറ്റ്‌സ് അഭിനന്ദനം അറിയിച്ചത്. 'ആരോഗ്യം, കൃഷി, സ്ത്രീകള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനം, ഡിജിറ്റല്‍ പരിവര്‍ത്തനം തുടങ്ങിയ മേഖലയില്‍ ആഗോള തലത്തില്‍ ഇന്ത്യയെ ശക്തിപ്പെടുത്തി. ഇനിയും ഇന്ത്യയിലെയും ലോകത്തിലെയും ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി നിങ്ങളുടെ പങ്കാളിത്തം പ്രതീക്ഷുന്നു'- ബില്‍ഗേറ്റ്‌സ് കുറിച്ചു. നേരത്തേ ഇലോണ്‍ മസ്‌കും മോദിക്ക് അഭിനന്ദനം അറിയിച്ചിരുന്നു.

കഴിഞ്ഞദിവസമാണ് മോദി 3.0 മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനുശേഷം ആദ്യമായാണ് ഒരു പ്രധാനമന്ത്രി മൂന്നുതവണ അധികാരത്തില്‍ വരുന്നത്. കഷ്ടിച്ചാണ് ഇത്തവണ മോദി അധികാരം നിലനിര്‍ത്തിയത്. എന്‍ഡിഎ സഖ്യത്തിന് 292 സീറ്റുകളാണ് ലഭിച്ചത്. അധികാരം നിലനിര്‍ത്താന്‍ വേണ്ടിയിരുന്നത് 272 സീറ്റുകളായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :