ഇസ്ലാമാബാദ്|
jibin|
Last Modified വ്യാഴം, 18 ജൂണ്‍ 2015 (08:08 IST)
അല്‍ക്വൊയിദ നേതാവ് ഉസാമ ബിന്‍ലാദനെ വധിച്ചതുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി ബിബിസി രംഗത്ത്. കൊടും ഭീകരനായ ലാദന്‍ ആറുവര്‍ഷമായി ഐഎസ്ഐയുടെ തടവില്‍
കഴിയുകയായിരുന്നുവെന്നും പിന്നീട് യുഎസ് കമാന്‍ഡോ റെയ്ഡ് എന്ന പേരില്‍ വധിക്കാന്‍ അമേരിക്കക്ക് കൈമാറുകയായിരുന്നുവെന്നതാണ് പുതിയ കണ്ടെത്തല്‍.
പാക് ചാരസംഘടനയായ ഐഎസ്‌ഐ ലാദനെ പിടികൂടിയിരുന്നു. ആറുവര്‍ഷം തടവില്‍ പാര്‍പ്പിച്ച് വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്‌തിരുന്നു. കൂടുതല്‍ നാള്‍ ലാദനെ തടവില്‍ പാര്‍പ്പിക്കുന്നത് ഗുരുതര ആഘാതങ്ങള്‍ വരുത്തിവെക്കുമെന്ന് മനസിലാക്കിയ പാകിസ്ഥാന്‍ യുഎസ് കമാന്‍ഡോ റെയ്ഡ് എന്ന പേരില്‍ വധിക്കാന്‍ അമേരിക്കക്ക് കൈമാറുകയായിരുന്നുവെന്നുമാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. പാക് സേനയുടെ ഉന്നത കേന്ദ്രങ്ങളില്‍ മാത്രമാണ് ഈ വിവരങ്ങള്‍ അറിയാമായിരുന്നതെന്നും ബിബിസി വ്യക്തമാക്കുന്നു.
പാകിസ്ഥാന്റെയും അമേരിക്കയുടെയും ഉന്നത ഉദ്യോഗസ്ഥര്‍ തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ് 2011 മേയ് രണ്ടിന് ആബട്ടാബാദില്‍ നടന്ന റെയ്‌ഡെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.