അമേരിക്കയിലെ തോക്ക് നിയമം പരിഷ്കരിക്കാനാവാത്തതാണ് എന്റെ പരാജയം: ബരാക് ഒബാമ

വാഷിംഗ്ടണ്‍| VISHNU N L| Last Modified വെള്ളി, 24 ജൂലൈ 2015 (12:24 IST)
അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ തന്റെ ഏറ്റവും വലിയ പരാജയം രാജ്യത്തെ തോക്ക് നിയമത്തില്‍ മാറ്റം വരുത്താന്‍ കഴിയതിരുന്നതാണെന്ന് ബരാക് ഒബാമ. 9/11 തീവ്രവാദ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് നൂറിന് മുകളില്‍ ആളുകളാണെങ്കില്‍ തോക്കുപയോഗം മൂലം അമേരിക്കയില്‍ കൊല്ലപ്പെട്ടത് പതിനായിരത്തോളം പേരാണെന്നും ഒബാമ പറഞ്ഞു.

ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഒബാമയുടെ ഏറ്റുപറച്ചില്‍. രാജ്യത്തെ തോക്ക് നിയമം പരിഷ്കരിക്കാനാവാത്തതില്‍ തനിക്ക് നിരാശയുണ്ടെന്നും ഒബാമ പറഞ്ഞു. ഒബാമയുടെ അഭിമുഖത്തിനു ശേഷം ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞതിനു പിന്നാലെ അമേരിക്കയില്‍ ഒരു തിയേറ്ററിലുണ്ടായ വെടിവെപ്പില്‍ മൂന്ന്പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ ഏഴ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :