1. വാര്‍ത്താലോകം
  2. »
  3. വാര്‍ത്ത
  4. »
  5. വിദേശവാര്‍ത്ത
  6. barack obama visits afghanistan

ഒബാമ അഫ്ഗാനിസ്ഥാനില്‍

ബരാക് ഒബാമ
അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ അഫ്ഗാനിസ്ഥാനിലെത്തി. അപ്രഖ്യാപിത സന്ദര്‍ശനമായിരുന്നു ഒബാമയുടേത്. ബര്‍ഗാം വ്യോമസേനാ താവളത്തിലെത്തിയ അദ്ദേഹത്തെ അഫ്ഗാനിലെ യുഎസ് അംബാസഡറും സൈനിക കമാന്‍ഡറും ചേര്‍ന്ന് സ്വീകരിച്ചു. 
 
അഫ്ഗാനിലുള്ള യുഎസ് സൈനികരെ അദ്ദേഹം അഭിസംബോധന ചെയ്തു സംസാരിച്ചു. സൈനിക അനുസ്മരണ ദിനത്തിന്റെ ഭാഗമായാണ് ഒബാമയുടെ അഫ്ഗാന്‍ സന്ദര്‍ശനം. 
 
അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയുമായി ഒബാമ കൂടിക്കാഴ്ച നടത്താനിടയില്ലെന്നാണ് സൂചന. 2012ന് ശേഷം ഇതാദ്യമായാണ് ഒബാമ അഫ്ഗാനിന്‍ എത്തുന്നത്.