മെക്സിക്കോയില്‍ ശക്തമായ ഭൂകമ്പം. റിക്ടര്‍ സ്കെയിലില്‍ 7.2ആണ് രേഖപ്പെടുത്തിയത്. മെക്സിക്കോ സിറ്റിയില്‍ രാവിലെയായിരുന്നു ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടത്.
മെക്‌സികോയിലെ തെക്കു പടിഞ്ഞാറന്‍ മേഖലകളിലും ചലനം അനുഭവപ്പെട്ടു. നിരവധി കെട്ടിടങ്ങളില്‍ വിള്ളല്‍ വീഴുകയും ജനലുകള്‍ തകരുയും ചെയ്തു. പ്രദേശത്തെ കെട്ടിടങ്ങളില്‍ ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടതോടെ എല്ലാവരും പുറത്തേക്കിറങ്ങിയോടി.
മെക്‌സിക്കോയിലെ ടൂറിസ്റ്റ് നഗരമായ അകാപുല്‍ക്കോയില്‍ ഈസ്റ്റര്‍ അവധി ആഘോഷിക്കാനെത്തിയ വിനോദ സഞ്ചാരികളും പരിഭ്രാന്തരായി. ചലനം ഏതാണ്ട് അരമിനിറ്റോളം നീണ്ടുനിന്നു. ഭൂകമ്പത്തില്‍ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റിയെങ്കിലും ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.