ബാഗ്ദാദ്|
jibin|
Last Modified ശനി, 26 ഏപ്രില്‍ 2014 (13:12 IST)
ഇറാഖില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ നടന്ന സ്‌ഫോടന പരമ്പരയില്‍ 31 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അസയ്ബ അഹല്‍ അല്‍-ഹഖ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയായിരുന്നു സ്‌ഫോടനം.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് സംഭവം. മൂന്നു ബോംബുകളാണ് പൊട്ടിത്തെറിച്ചത്.
ട്രക്കുകളിലും നിലത്ത് കുഴിച്ചിട്ട നിലയിലുമായിരുന്നു ബോംബുകള്‍. 2011ല്‍ യുഎസ് സേന ഇറാഖില്‍ നിന്ന് പിന്‍മാറിയ ശേഷം നടക്കുന്ന ആദ്യ പാര്‍ലമെന്റ് തെരഞ്ഞെടുപ്പാണ്.