വാഷിങ്ടണ്‍|
vishnu|
Last Modified തിങ്കള്‍, 2 മാര്‍ച്ച് 2015 (12:15 IST)
അതിമാരകമായ മരണകാരനമയേക്കാവുന്ന് ബാക്ടീരിയ അമേരിക്കന്‍ ലാബില്‍ നിന്ന് പുറത്ത്‌വന്നു. യുഎസിലെ ഉയര്‍ന്ന സുരക്ഷയുള്ള ലൂസിയാനയിലെ ടുലേന്‍ നാഷണല്‍ പ്രൈമേറ്റ് റിസര്‍ച്ച് സെന്ററില്‍ നിന്നാണ് ഇവ പുറത്തെത്തിയത്.
‘ബുര്‍ഖൊല്‍ഡെറിയ സ്യൂഡോമല്ലെയ്‘ എന്ന ശാസ്ത്രീയ നാമമുള്ള ബാക്ടീരിയയാണ് പുറത്തെത്തിയത്. തെക്കു കിഴക്കന്‍ ഏഷ്യയിലും വടക്കന്‍ ഓസ്ട്രേലിയയിലും കാണപ്പെടുന്ന ഈ ബാക്ടീരിയയ്ക്കെതിരെ വാക്സിന്‍ നിര്‍മ്മിക്കുന്നതിനായാണ് ലാബില്‍ ഇവയെ സൂക്ഷിച്ചിരുന്നത്. എന്നാല്‍ ഇത്രയും സുരക്ഷാക്രമീകരണങ്ങളുള്ള ലാബില്‍നിന്ന് ഇത് പുറത്തെത്തിയത് എങ്ങനെയെന്ന് അധികൃതര്‍ക്ക് വിവരമില്ല.
ആഴ്ചകള്‍ നീണ്ട അന്വേഷണങ്ങള്‍ക്കു ശേഷവും പുറത്തെത്താനുള്ള കാരണവും ബാക്ടീരിയ എങ്ങനെയൊക്കെ ബാധിച്ചുവെന്നതിന്റെ വിദശാംശങ്ങളും കണ്ടെത്താനായിട്ടില്ല. യുഎസ്എ ടുഡെ എന്ന മാധ്യമമാണ് ഇക്കാര്യം പുറത്തുകൊണ്ടുവന്നത്. മണ്ണിലും വെള്ളത്തിലും വസിക്കുന്ന ഇവ നേരിട്ടു മനുഷ്യരിലേക്കും മൃഗങ്ങളിലേക്കും പകരും. അതിനാല്‍ ഇതിനെ സൂക്ഷിക്കേണ്ടതാണ്. കഴിഞ്ഞ നവംബറിലോ അതിനു മുന്‍പോ ആണ് ബുര്‍ഖൊല്‍ഡെറിയ സ്യൂഡോമല്ലെയ് എന്ന ബാക്ടീരിയ പുറത്തുവന്നത് എന്നാണ് വിവരം. ഇതിനോടകം അത് പല പ്രദേശങ്ങളിലും വ്യാപിച്ചിരിക്കാം എന്നതാണ് അധികൃതരെ ആശങ്കയിലാക്കുന്നത്. നിലവില്‍ അമേരിക്കയില്‍ ഈ ബാക്ടീരിയ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടീല്ല.
എന്നാല്‍ പരീക്ഷണശാലയ്ക്കകത്ത് ഇവ കലര്‍ന്നിട്ടുണ്ട്. കൂടാതെ 500 ഏക്കര്‍ പരീക്ഷണശാലയില്‍ ഒരിടത്ത് താമസിപ്പിച്ചിരുന്ന നാല് കുരങ്ങുകളില്‍ ബാക്ടീരിയ ബാധ കണ്ടെത്തി. രണ്ടെണ്ണത്തിനെ ദയാവധത്തിനു വിധേയമാക്കി. കൂടാതെ അന്വേഷണത്തിനെത്തിയ ഉദ്യോഗസ്ഥയിലും ബാക്ടീരിയ കയറിയിരുന്നു.
എന്നാല്‍ ഇതില്‍ പരിഭ്രമിക്കേണ്ട കാര്യമില്ല എന്നാണ് ലാബ് അധികൃതര്‍ പറയുന്നത്. ഇത്തരം ബാക്ടീരിയ തെറ്റായ കരങ്ങളിലെത്തിയാല്‍ ജൈവ ആയുധമായി ഉപയോഗിക്കാമെന്നതാണ് ആശങ്ക ഉണ്ടാക്കുന്നത്. ഈ ബാക്ടീരിയ മനുഷ്യനില്‍ എത്തിയാല്‍ ‘മെലിയോയിഡോസിസ്‘ എന്ന രോഗമുണ്ടാകും. ഈ രോഗം ബാധിച്ച വ്യക്തി രക്ഷപ്പെടുത്താനുള്ള സാധ്യത 50 ശതമാനമാണ്.
നിലവില്‍ ഈ രോഗത്തിന് ഉപയോഗിക്കുന്നത് ഒരുകൂട്ടം ആന്റിബയോട്ടീക്കുകളുടെ മിശ്രിതമാണ്. അതിനാല്‍ രോഗമുക്തിയുണ്ടായാലും മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ വ്യക്തിയില്‍ ദീര്‍ഘകാലം നിലനില്‍ക്കും. അതിനാല്‍ ഇതിനെതിരെ വാക്സിന്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ലാബിലെ ശാസ്ത്രജ്ഞര്‍ പരിശ്രമിച്ചിരുന്നത്.
അതേസമയം ബാക്ടീരിയ എങ്ങനെ പുറത്തെത്തി എന്നു കണ്ടെത്താന്‍ കഴിയുന്നില്ലെന്ന വാര്‍ത്ത പോലും ആശങ്കപ്പെടുത്തുന്നതാണെന്ന് ന്യൂജഴ്സിയിലെ റുട്ഗേഴ്സ് സര്‍വകലാശാലയിലെ ജൈവസുരക്ഷ വിദഗ്ധന്‍ റിച്ചാര്‍ഡ് എബ്രൈറ്റ് അറിയിച്ചു.