സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 14 ഡിസംബര്‍ 2021 (11:57 IST)
ഓസ്‌ട്രേലിയയും സൗത്ത് കൊറിയയും ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാറില്‍ ഒപ്പുവച്ചു. 700 മില്യണ്‍ ഡോളറിന്റെ കരാറാണ് ഒപ്പുവച്ചത്. സൗത്ത് കൊറിയന്‍ പ്രസിഡന്റ് മൂന്‍ജായുടെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനവേളയിലാണ് കരാര്‍ ഒപ്പിട്ടത്. കരാര്‍ പ്രകാരം സൗത്ത് കൊറിയന്‍ പ്രതിരോധ കമ്പനിയായ ഹാന്‍വ ഓസ്‌ട്രേലിയന്‍ സൈന്യത്തിന് യുദ്ധോപകരണങ്ങളും വാഹനങ്ങളും റഡാറുകളും നല്‍കും. ഓസ്‌ട്രേലിയയും ഒരു ഏഷ്യന്‍ രാജ്യവും തമ്മിലുള്ള ഏറ്റവും വലിയ പ്രതിരോധ കരാറാണിത്. കരാറിലൂടെ ഓസ്‌ട്രേലിയയില്‍ പുതിയ 300 തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകും.