അഭിറാം മനോഹർ|
Last Modified വെള്ളി, 10 ഡിസംബര്‍ 2021 (15:23 IST)
ഒന്നാം ആഷസ് ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ ഓസീസിന് മറുപടി നൽകി ഇംഗ്ലണ്ട്. രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് മൂന്നാം ദിനം അവസാനിക്കുമ്പോൾ 70 ഓവറിൽ 220ന് രണ്ട് എന്ന നിലയിലാണ്. 80 റൺസുമായി ഡേവിഡ് മലാനും 86 റൺസുമായി ജോ റൂട്ടുമാണ് ക്രീസിൽ.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഓപ്പണിങ് താരങ്ങളെ നഷ്ടപ്പെട്ടെങ്കിലും മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന റൂട്ട്-മലാൻ സഖ്യം ഇംഗ്ലണ്ടിനെ തകർച്ചയിൽ നിന്നും കരകയറ്റുകയായിരുന്നു.മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 159 റൺസാണ് നേടിയത്.ഓപ്പണര്‍മാരായ റോറി ബേണ്‍സ് (13), ഹസീബ് ഹമീദ് (27) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.
നേരത്തെ സെഞ്ചുറി നേടിയ ട്രാവിസ് ഹെഡിന്റെ മികവില്‍ ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 425 റണ്‍സ് നേടിയിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ 147 റണ്‍സിന് പുറത്തായ ഇംഗ്ലണ്ടിനെതിരേ 278 റൺസിന്റെ ലീഡ് നേടാനും ഓസീസിനായി.