അഭിറാം മനോഹർ|
Last Modified ശനി, 21 നവംബര്‍ 2020 (19:11 IST)
ഈ വർഷത്തെ
ഫിഫ ബെസ്റ്റ് പുരസ്‌കാരം ഡിസംബർ 17ന് പ്രഖ്യാപിക്കും. വെർച്വൽ ചടങ്ങിലൂടെയാകും ഇത്തവണത്തെ പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുക. സെപ്‌റ്റംബറിൽ മിലാനിൽ വെച്ച് നടക്കേണ്ടിയിരുന്ന ചടങ്ങായിരുന്നു ഇത്.
മികച്ച പുരുഷ- വനിതാ താരങ്ങൾ, പരിശീലകർ, ഗോൾകീപ്പർമാർ, മികച്ച ഗോൾ എന്നിവയ്ക്കുള്ള പുരസ്കാരം വോട്ടെടുപ്പിലൂടെയാണ് നിശ്ചയിക്കുക. ദേശീയ ടീമുകളുടെ നായകന്മാരും പരിശീലകരും തിരഞ്ഞെടുക്കപ്പെട്ട മാധ്യമ പ്രവർത്തകരുമാണ് നവംബര്‍ 25 മുതല്‍ ഡിസംബര്‍ ഒന്‍പത് വരെ നീണ്ടുനില്‍ക്കുന്ന വോട്ടെടുപ്പിൽ പങ്കെടുക്കുക.
ലയണൽ മെസിയും മേഗൻ റപീനോയുമായിരുന്നു കഴിഞ്ഞ വർഷത്തെ മികച്ച തരങ്ങൾക്കുള്ള ഫിഫ പുരസ്‌കാരം നേടിയത്.