സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 15 ഏപ്രില്‍ 2024 (13:34 IST)
ആപ്പിളിന്റെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതിയില്‍ 10 ശതമാനം കുറഞ്ഞതായി റിപ്പോര്‍ട്ട്. ഡിസംബര്‍ പാദത്തില്‍ ലോകത്തെ നമ്പര്‍ വണ്‍ ഫോണ്‍ നിര്‍മ്മാതാക്കളായി സാംസങ്ങിനെ പിന്തള്ളി ഐഫോണ്‍ നടത്തിയ മികച്ച പ്രകടനത്തിന് ശേഷമാണ് വീണ്ടും ഐഫോണ്‍ നിര്‍മ്മാതാക്കളുടെ കുത്തനെയുള്ള വില്‍പ്പന ഇടിവ് സംഭവിച്ചിരിക്കുന്നത്. അതേസമയം ദക്ഷിണ കൊറിയയുടെ സാംസങിന്റെ പുതിയ മുന്‍നിര സ്മാര്‍ട്ട്ഫോണ്‍ ലൈനപ്പ്
ഗാലക്സി എസ് 24 സീരീസ് മൂന്നുമാസത്തിനുള്ളില്‍ 60 ദശലക്ഷത്തിലധികം ഫോണുകള്‍ കയറ്റുമതി ചെയ്തു.
ഗ്യാലക്സി എസ് 24 സ്മാര്‍ട്ട്ഫോണുകളുടെ ആഗോള വില്‍പ്പന കഴിഞ്ഞ വര്‍ഷത്തെ ഗാലക്സി എസ് 23 സീരീസുമായി താരതമ്യപ്പെടുത്തുമ്‌ബോള്‍ 8 ശതമാനം ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്.