അഭിറാം മനോഹർ|
Last Modified ഞായര്‍, 29 ഓഗസ്റ്റ് 2021 (09:14 IST)
അഫ്‌ഗാനിസ്ഥാനിൽ വീണ്ടും ഭീകരാക്രമമുണ്ടാവാൻ സാധ്യതയുള്ളതായി മുന്നറിയിപ്പ് നൽകി അമേരിക്ക. 36 മണിക്കൂറിനുള്ളിൽ അഫ്ഗാൻ വിമാനത്താവളം ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് ജോ ബൈഡന്റെ മുന്നറിയിപ്പ്. ഞായറാഴ്ച പുലർച്ചെയോടെ ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് സൈനികമേധാവിമാരിൽ നിന്നും തനിക്ക് വിവരം ലഭിച്ചതായി ബൈഡൻ പറഞ്ഞു.
കാബൂൾ വിമാനത്താവള ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ ഡ്രോൺ ആക്രണത്തിലൂടെ
അമേരിക്ക കൊലപ്പെടുത്തിയിരുന്നു.നംഗര്‍ഹാര്‍ പ്രവിശ്യയിലാണ് ആക്രമണം നടത്തിയതെന്നും ഇസ്ലാമിക് സ്‌റ്റേറ്റ് ഖൊരാസന്‍ നേതാവ് കൊല്ലപ്പെട്ടെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ക്യാപ്റ്റന്‍ ബില്‍ അര്‍ബന്‍ അറിയിച്ചിരുന്നു.
സേനാപിന്മാറ്റത്തിന് താലിബാൻ നൽകിയ അവസാന ദിവസം തീരാൻ 2 ദിവസം മാത്രം ബാക്കി നിൽക്കെ അവസാന പൗരനെ രക്ഷപ്പെടുത്തും വരെ രക്ഷാദൗത്യം തുടരുമെന്നും ബൈഡൻ വ്യക്തമാക്കി. ഇതിനിടെ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 170 ആയി.