ആഗോള സാമ്പത്തികരംഗം ദുര്‍ബലം; പലിശ നിരക്കുകളില്‍ മാറ്റമില്ലെന്ന് അമേരിക്ക

 സാമ്പത്തികരംഗം , അമേരിക്ക , ജാനറ്റ് യെല്ലന്‍ , ഫെഡറല്‍ റിസര്‍വ്
ന്യൂയോര്‍ക്ക്| jibin| Last Modified വെള്ളി, 18 സെപ്‌റ്റംബര്‍ 2015 (09:20 IST)
യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പലിശനിരക്കുകള്‍ മാറ്റേണ്ടതില്ലെന്ന് അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് തീരുമാനിച്ചു. നിക്ഷേപത്തിനുള്ള പലിശനിരക്കുകള്‍ തല്‍സ്ഥിതി തുടരുമെന്ന് അമേരിക്കന്‍ ഫെഡറല്‍ ചെയര്‍പേഴ്‌സണ് ജാനറ്റ് യെല്ലന്‍ വ്യക്തമാക്കി.

വാഷിങ്ടണില്‍ ചേര്‍ന്ന രണ്ട് ദിവസം നീണ്ട യോഗത്തിലാണ് നിലവിലെ പലിശ നിരക്കുകളില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന തീരുമാനം ഫെഡറല്‍ റിസര്‍വ് കൈക്കൊണ്ടത്. 2008 മുതല്‍ തുടരുന്ന പൂജ്യം മുതല്‍ കാല്‍ ശതമാനം വരെ എന്ന നിരക്ക് തുടരും. ഡിസംബറില്‍ നടക്കുന്ന അടുത്ത പണനയ യോഗത്തില്‍ പലിശ നിരക്കുകള്‍ കുറച്ചേക്കും. പണപ്പെരുപ്പ് തോത് 2%ലേക്ക് കുറഞ്ഞതിന് ശേഷം മാത്രമേ പലിശനിരക്കുകള്‍ കുറക്കുവെന്നും യെല്ലന്‍ പറഞ്ഞു.

ആഗോളസാമ്പത്തികരംഗം ദുര്‍ബലമായതാണ് പലിശനിരക്ക് കൂട്ടേണ്ടെന്ന തീരുമാനത്തിലേക്ക് ഫെഡറല്‍ റിസര്‍വിനെ നയിച്ചത്.
ഫെഡറല്‍ റിസര്‍വിന്‍റെ തീരുമാനം ഇന്ത്യ അടക്കമുള്ള വികസ്വര രാജ്യങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതാണ്. ഫെഡറല്‍ റിസര്‍വ് പലിശ ഉയര്‍ത്തിയാല്‍ വികസ്വര രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയില്‍ പ്രത്യാഘാതം സൃഷ്ടിച്ചേക്കുമെന്ന ആശങ്ക ഉയര്‍ന്നിരുന്നു. പലിശ നിരക്ക് ഉയര്‍ത്തിയത്തിയാല്‍ ഓഹരി വിപണികളും നാണ്യവിപണികളും വന്‍ ഇടിവുകള്‍ പ്രതീക്ഷിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :