അല്‍ ക്വയ്ദയ്ക്കെതിരെ അഫ്ഗാനില്‍ ആണവായുധം പ്രയോഗിക്കാന്‍ അമേരിക്ക ആലോചിച്ചിരുന്നു

ന്യൂയോര്‍ക്ക്‌| VISHNU N L| Last Modified തിങ്കള്‍, 31 ഓഗസ്റ്റ് 2015 (10:50 IST)
വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ പ്രതികാരമായി അല്‍ ക്വയ്ദ തീവ്രദികളെ ഒളിപ്പിച്ച ഫ്ഗാനില്‍ ആണവായുധം പ്രയോഗിക്കാന്‍ ആലോചിച്ചിരുന്നതായി വെളിപ്പെടുത്തല്‍. ഇന്ത്യയിലെ ജര്‍മ്മന്‍ അംബാസഡര്‍ മൈക്കല്‍ സ്‌റ്റെയ്‌നര്‍ ആണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഒരു ജര്‍മ്മന്‍ മാധ്യമത്തിന്‌ നല്‍കിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

ഇത്‌ അമേരിക്കയെ വല്ലാതെ പ്രകോപിതമാക്കിയെന്നും പ്രതികാരനടപടി പരിഗണിക്കുമ്പോള്‍ അണുവായുധ പ്രയോഗം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷും വൈസ് പ്രസിഡന്റ് ഡിക്‌ചെനിയും ആലോചിച്ചു. ഈ ആക്രമണം ശീതയുദ്ധത്തിന്‌ പിന്നാലെ ഉണ്ടായ ശക്‌തമായ ടേണിംഗ്‌ പോയിന്റായിരന്നെന്നും സ്‌റ്റെയ്‌നര്‍ പറഞ്ഞു.

2001ലാണ് അമേരിക്കയില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ അല്‍ ക്വയ്ദ ഭീകരര്‍ ആക്രമിച്ചത്. റാഞ്ചിയ യാത്രാവിമാനം ഭീകരര്‍ കെട്ടിടത്തില്‍ ഇടിച്ചുകയറ്റുകയായിരുന്നു. സംഭവത്തേ തുടര്‍ന്ന് ട്രേഡ് സെന്ററിന്റെ ഇരട്ട കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ന്നു വീണു. അമേരിക്കന്‍ അഹന്തക്കേറ്റ കടുത്ത തിരിച്ചടിയായിരുന്നു ഈ ആക്രമണം. ഒസാമാ ബിന്‍ ലാദന്റെ അല്‍ കൊയ്‌ദ നടത്തിയ ആക്രമണത്തില്‍ 3000 പേരാണ്‌ മരണത്തിന്‌ ഇരയായത്‌.

താലിബാനെതിരേ യുള്ള ശക്‌തമായ ആക്രമണവും അവരെ അധികാരത്തില്‍ നിന്നും പുറത്താക്കിയതുമായിരുന്നു ഇതിന്റെ ഫലം. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പിന്തുണ അമേരിക്കയ്‌ക്ക് ഇക്കാര്യത്തില്‍ കിട്ടിയെങ്കിലും പിന്നീട്‌ ഇറാഖിനെതിരേ യുദ്ധം തിരിഞ്ഞതോടെ അമേരിക്കയുടെ യൂറോപ്യന്‍ കൂട്ടാളികള്‍ പങ്കാളികളാകാന്‍ വിസമ്മതിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :