ഫെര്‍ഗൂസണ്‍|
VISHNU.NL|
Last Modified ശനി, 16 ഓഗസ്റ്റ് 2014 (09:32 IST)
ലോകരാജ്യങ്ങളിലേ ആഭ്യന്തര പ്രശ്നങ്ങളില്‍ ഇടപെട്ട് മധ്യസ്ഥ വേഷം കേട്ടിയാടുന്ന അമേരിക്കയേ ആശങ്കയിലാക്കി കറുത്ത വര്‍ഗ്ഗക്കാരില്‍
പ്രതിഷേധം പടരുന്നു. സംഗതി വളരെ നേരത്തേ തുടങ്ങിയതാണെങ്കിലും പ്രശ്നം ഇത്രയും നാള്‍
അമേരിക്ക മൂടി വച്ചിരിക്കുകയായിരുന്നു.
നിരായുധനായ ഒരു കറുത്തവര്‍ഗ്ഗക്കാരനെ പോലീസ് വെടിവെച്ചു കൊന്നതിനെ തുടര്‍ന്ന് യുവാവിന്റെ കുടുംബം നടത്തിയ പ്രതിഷേധം മറ്റുള്ളവരും ഏറ്റെടുക്കുകയായിരുന്നു. ഏതാനും ദിവസങ്ങളായി അത് ഉയര്‍ത്തുന്ന വംശീയ പ്രതിഷേധങ്ങള്‍ രാജ്യം മുഴുവന്‍ പടരാതിരിക്കാനുള്ള മുന്‍ കരുതലിലാണ് അമേരിക്ക.
കഴിഞ്ഞ ശനിയാഴ്‌ച മൈക്കല്‍ ബ്രൗണെന്ന 18 കാരന്‍ യുവാവിനെ സെന്റലൂയിസില്‍ വെച്ച് പൊലീസ് വെടിവച്ചുകൊന്നതാണ് പ്രശ്നത്തിനു കാരണം.
അതേ സമയം ഇയാള്‍ എന്തുചെയ്തിട്ടാണ് വെടിവച്ചതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.
ഡാരന്‍ വില്‍സണ്‍ എന്ന പോലീസുകാരനാണ് വെടിവച്ചത്.
തെരുവില്‍ ട്രാഫിക് തടഞ്ഞതിനെ തുടര്‍ന്നായിരുന്നെന്നാണ് ഇയാലെ പൊലീസ് ആക്രമിച്ചതെന്ന് പോലീസ് ആദ്യം പറഞ്ഞത്. എന്നാല്‍ പിന്നീട് മോഷണം തടയാന്‍ ശ്രമിക്കുന്നതിനിടേയാണ് ഇയാളെ വെടിവച്ചതെന്ന് പിന്നീട് പൊലീസ് പറഞ്ഞു.
ഒരാഴ്‌ചയായി തുടരുന്ന വംശീയ പ്രതിഷേധം തടയാന്‍ ഇപ്പോള്‍ ലാത്തിചാര്‍ജ്‌ജിലേക്കും റബര്‍ ബുള്ളറ്റിലേക്കും നീങ്ങീയിരിക്കുകയാണ് പൊലീസ്. ബുധനാഴ്‌ച പ്രതിഷേധത്തില്‍ 16 പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ടീയര്‍ ഗ്യാസം റബര്‍ ബുള്ളറ്റും ജനക്കൂട്ടത്തിന് നേരെ പോലീസ് പ്രയോഗിച്ചു. പ്രതിഷേധം ആരംഭിച്ചതോടെ കനത്ത സുരക്ഷാ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.
ഫെര്‍ഗൂസണില്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാനായി മിസൗറി ഹൈവേ കനത്ത ബന്തവസ്സിലാക്കാന്‍ ഗവര്‍ണര്‍ നിക്‌സണ്‍ നിര്‍ദേശം നല്‍കിയിരുന്നു. പ്രതിഷേധങ്ങള്‍ പടരാതിരിക്കാനും ആഫ്രിക്കന്‍ അമേരിക്കക്കാരില്‍ നിന്നും ആക്രമിക്കപ്പെടാതിരിക്കാനും രാജ്യത്തുടനീളമുള്ള വെള്ളക്കാരായ പോലീസുകാര്‍ക്ക് അധികൃതര്‍ മുന്നറിയിപ്പുകള്‍ നല്‍കിയിരിക്കുകയാണ്.