ഇസ്രായേല്‍ ഹമാസ് യുദ്ധം ഉടന്‍ അവസാനിപ്പിക്കണം; യുഎന്‍ പൊതുസഭ പ്രമേയം പാസാക്കി

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 28 ഒക്‌ടോബര്‍ 2023 (10:07 IST)
ഇസ്രായേല്‍ ഹമാസ് യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യുഎന്‍ പൊതുസഭ പ്രമേയം പാസാക്കി. 120 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. അതേസമയം 14 രാജ്യങ്ങള്‍ എതിര്‍ത്തു. ഇന്ത്യ ഉള്‍പ്പെടെയുള്ള 45 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. എന്നാല്‍ പ്രമേയം അപകീര്‍ത്തികരമെന്നാണ് ഇസ്രായേല്‍ പ്രതികരിച്ചത്. ഗാസയില്‍ നിലവില്‍ ആക്രമണം ശക്തമാക്കുകയാണ് ഇസ്രയേല്‍.

വ്യോമക്രമണമാണ് ശക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞദിവസം രാത്രി മുതല്‍ കരമാര്‍ഗ്ഗമുള്ള ആക്രമണം ഇസ്രായേല്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടെ വാര്‍ത്ത വിനിമയം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :