വാഷിംഗടണ്‍|
Last Modified ബുധന്‍, 9 ജൂലൈ 2014 (11:24 IST)
അമേരിക്കയുടെ
നയതന്ത്ര ഉദ്യോഗസ്ഥനോട് രാജ്യം വിടണമെന്ന് ബഹ്റൈന്‍ ആവശ്യപ്പെട്ടു. ബഹ്‌റൈനിലെ യു എസ് അസിസ്റ്റന്റ് സെക്രട്ടറി ടോം മാലിനോവ്‌സ്‌കിയോടാണ് രാജ്യം വിടണമെന്ന്
ബഹറിന്‍ ആവശ്യപ്പെട്ടത്.
രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നു,രാജ്യത്തിനെതിരായി പ്രവര്‍ത്തിക്കുന്ന ചില സംഘങ്ങളുമായി ചര്‍ച്ച നടത്തി എന്നീ കാരണങ്ങള്‍ കാണിച്ചാണ് ബഹ്റൈന്റെ നടപടി.
നേരത്തെ മൂന്ന് ദിവസം രാജ്യത്ത് തങ്ങാനായി ഞായറാഴ്ച ബഹറൈനിലെത്തിയ മാലിനോവ്‌സ്‌കി ശിയ പ്രതിപക്ഷ സംഘമായ അല്‍ വഫഖിന്റെ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.അതിനിടെ നയതന്ത്രജ്ഞനെ പുറത്താക്കാനുള്ള ബഹ്‌റൈനിന്റെ നടപടിയില്‍
അമേരിക്ക കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി.മാലിനോവ്‌സികിയെ ഉടനടി തിരികെയെത്തിക്കാനും അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്.