ശ്രീനു എസ്|
Last Updated:
ശനി, 3 ഒക്‌ടോബര്‍ 2020 (13:21 IST)
സ്വാബ് എടുത്തതിലെ പിഴവുമൂലം തലച്ചോറിലെ സ്രവം മൂക്കിലൂടെ വന്നു. ന്യൂയോര്‍ക്കിലാണ് കൊവിഡ് പരിശോധനയ്ക്കായി മൂക്കില്‍ നിന്നും സ്വാബ് എടുക്കുന്നതിനിടെ നാല്‍പതുകാരിക്ക് തലച്ചോറിന് ക്ഷതമേറ്റത്. ഇവര്‍ തലയോട്ടിയുമായി ബന്ധപ്പെട്ട രോഗത്തിന് നേരത്തേ ചികിത്സ തേടിയിരുന്നതായി പറയുന്നു.
തലയില്‍ ശസ്ത്രക്രിയ ചെയ്തവരോ മറ്റു അസുഖമുള്ളവരോ വായില്‍ നിന്ന് സ്വാബ് എടുത്താല്‍ മതിയെന്ന് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ജേണലില്‍ പറയുന്നു. കൂടാതെ സ്വാബ് എടുക്കുന്നവര്‍ക്ക് നല്ല പരിശീലനം വേണമെന്നും കുറച്ചുസ്വാബ് മാത്രമേ എടുക്കാവു എന്നും പറയുന്നു.