നാശം വിതച്ച് 'ടൊര്‍ണാഡൊ'

അമേരിക്ക| jibin| Last Modified ചൊവ്വ, 29 ഏപ്രില്‍ 2014 (16:10 IST)
അമേരിക്കയില്‍ ആഞ്ഞടിച്ച 'ടൊര്‍ണാഡൊ' ചുഴലിക്കാറ്റില്‍ ഇതുവരെ 18 പേര്‍ മരിച്ചു. ഒക്ലഹോമ, അര്‍ക്കന്‍സാന്‍സ് എന്നിവടങ്ങളിലാണ് ആദ്യം കാറ്റ് ആഞ്ഞടിച്ചത്. ശക്തമായ കാറ്റില്‍ കെട്ടിടങ്ങള്‍ തകര്‍ന്ന് അനേകം പേര്‍ക്ക് പരിക്കേറ്റു. നെബ്രാസ്‌ക, കന്‍സാസ്, ലോവ തുടങ്ങിയ നഗരങ്ങളിലും കാറ്റ് ആഞ്ഞടിച്ചു.

മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗത്തിലുള്ള ശക്തമാ‍യ കാറ്റാണ് വീശിയത്. വന്‍ മരങ്ങള്‍ പോലും കടപുഴകി വീണു. വൈദ്യുതി താറുമാറായി. വലിയ കെട്ടിടങ്ങളും നൂറിലേറെ വീടുകളും നിലം പൊത്തി. കാറ്റില്‍പ്പെട്ട് വാഹനം മറിഞ്ഞും ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. മരങ്ങള്‍ വീണ് പലയിടത്തും ഗതാഗതം താറുമാറായി.

സുരക്ഷിതമായ താമസ സ്ഥലങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ ജനങ്ങള്‍ക്ക് ഉത്തരവ് നല്‍കി. ചുഴലിക്കാറ്റ് വരുംദിവസങ്ങളിലും തുടരുമെന്നാണ് യുഎസ് കാലാവസ്ഥ വിദഗ്ധരുടെ മുന്നറിയിപ്പ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :