ലഖ്‌നൌ|
JOYS JOY|
Last Modified വ്യാഴം, 3 സെപ്‌റ്റംബര്‍ 2015 (17:12 IST)
മൂന്നുതവണ തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തുന്ന രീതിക്ക് തല്‍ക്കാലം മാറ്റമൊന്നും ഉണ്ടാകില്ലെന്ന് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് (എ ഐ എം പി എല്‍ ബി).
ഇതു സബന്ധിച്ച് സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ തള്ളിക്കളഞ്ഞതായും ബോര്‍ഡ്
വ്യക്തമാക്കി. വിവാഹബന്ധം വേര്‍പ്പെടുത്തുന്നതിന് മൂന്നുമാസത്തെ കാലാവധി നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന നിര്‍ദ്ദേശമാണ് മുസ്ലിം വ്യക്തിനിയമബോര്‍ഡ് തള്ളിക്കളഞ്ഞത്.
ഖുറാന്‍ അനുസരിച്ച് മൂന്നു തവണ തലാഖ് ചൊല്ലി ബന്ധം അവസാനിപ്പിക്കുന്നത് കുറ്റകരമാണ്, പക്ഷേ,
ഒരിക്കല്‍ ‘തലാഖ്’ ചൊല്ലിയാല്‍ ബന്ധം അവസാനിപ്പിക്കുന്നതിന് തുല്യമാണെന്നും അത് മാറ്റാന്‍ പറ്റില്ലെന്നും എ ഐ എം പി എല്‍ ബി വക്താവ് മൌലാന അബ്‌ദുള്‍ റഹീം ഖുറേഷി പറഞ്ഞു.