എയര്‍‌ടെല്‍ 4ജി പെണ്‍കുട്ടി സാഷയുടെ സെല്‍‌ഫികള്‍ വൈറലാകുന്നു; യുവാക്കളുടെ മനം കവര്‍ന്ന ഈ കൊച്ചുസുന്ദരി ആരെന്ന് അറിയാമോ ?

സാക്ഷയുടെ സെല്‍‌ഫികള്‍ ഇന്ന് വൈറലായിരിക്കുകയാണ്

 എയര്‍‌ടെല്‍ 4ജി , സാഷാ ചെത്രി , സോഷ്യല്‍ മീഡിയ , സാഷയുടെ സെല്‍‌ഫി
മുംബൈ| jibin| Last Modified തിങ്കള്‍, 7 മാര്‍ച്ച് 2016 (12:30 IST)
എയര്‍‌ടെല്‍ 4ജി പരസ്യത്തിലൂടെ യുവാക്കളടക്കമുള്ളവരുടെ മനംകവര്‍ന്ന സാഷാ ചെത്രിയുടെ സെല്‍‌ഫികള്‍ സോഷ്യല്‍ മീഡിയകളിള്‍ വൈറലാകുന്നു. സംഗീത മേഖലയിലൂടെ പരസ്യലോകത്ത് എത്തിയ ഈ ഡെറാഡൂണ്‍ സ്വദേശിനി എയര്‍‌ടെല്‍ 4ജി പരസ്യത്തിലെ വ്യത്യസ്‌തമായ ശൈലിയിലൂടെ ശ്രദ്ധിക്കപ്പെടുകയായിരുന്നു. ഓമനത്ത്വം തുളുമ്പുന്ന മുഖവും അതിനൊത്ത ചിരിയുമായി സാഷ പരസ്യലോകത്ത് തരംഗമാകുകയായിരുന്നു.

മുംബൈ സെന്റ് സേവിയേഴ്‌സ് കമ്യൂണിക്കേഷന്‍സില്‍ അഡ്വര്‍ടൈസിംഗ് കോഴ്‌സ് കഴിഞ്ഞ സാഷാ കുറച്ചു കാലം കോപ്പി റൈറ്റര്‍ ആയി ജോലി ചെയ്ത ശേഷമാണ് 4ജി പരസ്യത്തിലെ പെണ്‍കുട്ടിയായി മാറുന്നത്. ഗായിക എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടുവെങ്കിലും അഭിനയത്തിലും മോഡലിംഗിലും വലിയ അനുഭവ സമ്പത്ത് ഒന്നുമില്ല എന്നതാണ് ഈ കൊച്ചുമിടുക്കിയെ ശ്രദ്ധേയയാക്കിയത്. സാക്ഷയുടെ സെല്‍‌ഫികള്‍ ഇന്ന് വൈറലായിരിക്കുകയാണ്.







അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :